ADVERTISEMENT

പരിപ്പും തക്കാളീം

1.പരിപ്പ് – ഒരു കപ്പ്, തുകിർത്തത്

ADVERTISEMENT

‌2.തക്കാളി – രണ്ട്, നാലായി മുറിച്ചത്

3.സവാള – ഒരു ചെറുത്, അരിഞ്ഞത്

ADVERTISEMENT

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

ADVERTISEMENT

മഞ്ഞൾപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

വെള്ളം – പാകത്തിന്

4.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

വെള്ളം – പാകത്തിന്

5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

6.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙പരിപ്പും തക്കാളിയും മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വേവിക്കുക.

∙തേങ്ങ ചുരണ്ടിയത് വെള്ളം ചേർത്തു മയത്തിൽ അരയ്ക്കണം.

∙പരിപ്പു വെന്തു കഴിയുമ്പോൾ തേങ്ങ അരച്ചതും ചേർത്തിളക്കി വാങ്ങുക. തിളയ്ക്കരുത്.

∙വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേര്‍ത്തു വിളമ്പാം.

 

ADVERTISEMENT