ADVERTISEMENT

മല്ലിയില സാന്‍വിച്ച്

1. മല്ലിയില - ഒരു കപ്പ്‌
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്‌
പച്ചമുളക് - രണ്ട്
ചുവന്നുള്ളി - മൂന്ന്
വെണ്ണ - 50 ഗ്രാം
ഉപ്പ് - പാകത്തിന്
2. കടലമാവ് - ഒരു കപ്പ്‌
മുളകുപൊടി – അര ചെറിയ സ്പൂണ്‍ 
കായംപൊടി - കാല്‍ ചെറിയ സ്പൂണ്‍  
ഉപ്പ് - പാകത്തിന്
3. ബ്രെഡ് - എട്ടു സ്ലൈസ്, അരികു കളഞ്ഞത്
4. ടുമാറ്റോ കെച്ചപ്പ് - കാല്‍ കപ്പ്‌
5. എണ്ണ – വറുക്കാന്‍ ആവശ്യത്തിന് 

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ മിക്സിയിൽ ഒന്നാമത്തെ ചേരുവ മയത്തില്‍ അരച്ചെടുക്കണം.

ADVERTISEMENT

∙ രണ്ടാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കലക്കി അയഞ്ഞ പരുവത്തിലാക്കുക.

∙ ഒരു ബ്രെഡ് സ്ലൈസിൽ ടുമാറ്റോ കെച്ചപ്പ് പുരട്ടിയ ശേഷം മറ്റൊരു ബ്രെഡ് സ്ലൈസ് വച്ചു മൂടണം.

ADVERTISEMENT

∙ ഇതിനു മുകളിൽ മല്ലിയില മിശ്രിതം കട്ടിക്കു പുരട്ടിയ ശേഷം മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ടു മൂടുക.

∙ ഇതിനു മുകളിൽ വീണ്ടും ടുമാറ്റോ കെച്ചപ്പ് പുരട്ടി മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ടു മൂടണം. ആകെ നാ ലു സ്ലൈസ് ബ്രെഡ് വേണം.  

∙ സാന്‍വിച്ചുകള്‍  ഓരോന്നും തയാറാക്കിയ കടലമാവ് മിശ്രിതത്തിൽ മുക്കുക. എല്ലാ വശത്തും കടലമാവ് ന ന്നായി പുരളണം. പാനില്‍ എണ്ണ ചൂടാക്കി തയാറാക്കിയ സാന്‍വിച്ചുകള്‍  വറുത്തു കോരുക.

∙ ചൂടാറിയ ശേഷം ഓരോ സാന്‍വിച്ചും നാലായി മുറിച്ചു വിളമ്പാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സൂസന്‍ സജി ചെറിയാന്‍, വൈറ്റില, കൊച്ചി

Delicious Coriander Leaves Sandwich Recipe:

Coriander Leaves Sandwich is a quick and easy snack recipe that can be prepared with readily available ingredients. This flavorful sandwich combines the freshness of coriander leaves with a spiced gram flour batter, making it a delightful treat for any time of the day.

ADVERTISEMENT