കേരള സദ്യയിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ് 101 കറികൾക്ക് സമമായ ഇഞ്ചി തൈര്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.ഇഞ്ചിയുടെ ചെറിയൊരു എരിവും, പച്ചമുളകിന്റെ കടിയും, കായത്തിന്റെ മണവും ചേരുമ്പോൾ തൈരിന്റെ രുചി വേറെ ലെവലാകും.
ആവശ്യമായ ചേരുവകൾ ഇഞ്ചി - 3 ഇഞ്ച് നീളത്തിലുള്ള കഷ്ണം (പൊടിയായി അരിഞ്ഞത്) പച്ചമുളക് - 2 എണ്ണം (പൊടിയായി അരിഞ്ഞത്) കറിവേപ്പില - ആവശ്യത്തിന് കട്ടിയുള്ള തൈര് - 1 കപ്പ് ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT
തയ്യാറാക്കുന്ന വിധം . ഒരു പാത്രത്തിൽ പൊടിയായി അരിഞ്ഞ ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി വയ്ക്കുക. . ഇതിലേക്ക് പൊടിയായി അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർക്കുക. . നന്നായി ഉടച്ചെടുത്ത കട്ടിയുള്ള തൈര് ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. . ഇത് 10 മിനിറ്റ് മാറ്റി വച്ചതിനു ശേഷം ചോറിനൊപ്പം വിളമ്പാം.
ADVERTISEMENT
Quick and Easy Recipe for Kerala's Famous Inji Thayir:
Inji Thayir, a significant dish in Kerala Sadya and considered equivalent to 101 curries, is an easily prepared ginger-yogurt concoction. This dish elevates the taste of yogurt with the subtle heat of ginger, the bite of green chilies, and the aroma of asafoetida. To make it, finely chopped ginger is mixed with salt and mashed, then combined with chopped green chilies and curry leaves. Thick yogurt is then added and thoroughly mixed. After a 10-minute resting period, this flavorful accompaniment is ready to be served with rice.