ചോറിനൊപ്പം ചൂടോടെ രുചികരമായ ചേനത്തീയല്‍ ആയാലോ? ചേന ഇഷ്ടമല്ലാത്തവരും അറിയാതെ കഴിച്ചു പോകുന്ന ഒരു വെജിറ്റേറിയന്‍ വിഭവമാണ് ഇത്തവണത്തെ വനിത പാചകത്തില്‍.
ചേനത്തീയല്‍
1. ചേന ചെറിയ ചതുരകഷണങ്ങളാക്കിയത് – ഒരു കപ്പ്
2. മഞ്ഞൾപൊടി – കാല് ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പം
4. തേങ്ങ പൊടിയായി ചുരണ്ടിയത് – ഒന്നരക്കപ്പ്
5. മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍
മുളകുപൊടി – മുക്കാല്‍ വലിയ സ്പൂണ്‍
മഞ്ഞൾപൊടി – അര ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു നുള്ള്
6. വെളിച്ചെണ്ണ – പാകത്തിന്
7. കടുക് – ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
വറ്റല്‍മുളക് – നാല്
കറിവേപ്പില – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ചേന ഉപ്പും മഞ്ഞൾപൊടിയും ചേര്‍ത്തു നന്നായി വേവിക്കുക.
∙ ഇതിലേക്കു വാളന്‍പുളി പിഴിഞ്ഞതു ചേര്‍ത്തു തിളപ്പിക്കണം.
∙ ചീനച്ചട്ടിയില്‍ തേങ്ങ വറുക്കുക. തീ അണച്ച ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്തു നന്നായി ഇളക്കണം.
∙ പച്ചമണം മാറുമ്പോള്‍ വെള്ളം ചേര്‍ക്കാതെ മയത്തില്‍ അരച്ചു വയ്ക്കണം.
∙ ഇതു ചേനയില്‍ ചേര്‍ത്തിളക്കി പാകത്തിനു വെ ള്ളവും ചേര്‍ത്ത് അടുപ്പത്തു വച്ചു തിളപ്പിക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കാം.
പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ഷേർളി മാത്യു, എറണാകുളം