ചോറിനും ചപ്പാത്തിക്കുമൊപ്പം ബെസ്റ്റാണ്, വേറിട്ട രുചിയില്‍ മൂന്നുതരം പരിപ്പ് കറികള്‍ ഇതാ..
പരിപ്പ് – ഉലുവച്ചീരക്കറി
1. സാമ്പാർ പരിപ്പ് – ഒരു കപ്പ്
സവാള – ഒന്ന്, അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന്
വെള്ളം – ആവശ്യത്തിന്
2. ഉലുവച്ചീരയില – ഒരു കപ്പ്
പച്ചമുളക് – നാല്, അറ്റം പിളർന്നത്
ഉപ്പ് – പാകത്തിന്
3. തേങ്ങ – അരക്കപ്പ്, ചുരണ്ടിയത്
ജീരകം – അര ചെറിയ സ്പൂൺ
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
ഉണക്കമുളക് – രണ്ട്, മുറിച്ചത്
5. മുളകുപൊടി – അര ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ഒരു പാത്രത്തിൽ പരിപ്പും സവാളയും വെളുത്തുള്ളിയും വെള്ളവും ചേർത്തു വേവിക്കുക.
∙ഇതിലേക്ക് ഉലുവ ചീരയും പച്ചമുളകും ഉപ്പും ചേർത്തിളക്കി വേവിക്കുക.
∙ ഈ കറിയിലേക്കു മൂന്നാമത്തെ കൂട്ട് അരച്ചതു ചേർത്തിളക്കാം. നന്നായി തിളക്കുമ്പോൾ വാങ്ങുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉണക്കമുളക് ചേർക്കുക. മൂക്കുമ്പോൾ വാങ്ങി മുളകുപൊടി ചേർത്തു യോജിപ്പിക്കുക. ഈ താളിച്ചതു കറിയിലേക്കൊഴിച്ചിളക്കി യോജിപ്പിക്കാം.
അഞ്ച് ദാൽ കറി
1. രജ്മ – കാൽ കപ്പ്
കറുത്ത ദാൽ – കാൽ കപ്പ്
വൻപയർ – കാൽ കപ്പ്
മൈസൂർ പരിപ്പ് – കാൽ കപ്പ്
കടലപ്പരിപ്പ് – കാൽ കപ്പ്
2. വെളുത്തുള്ളി – അഞ്ച് അല്ലി
തക്കോലം – മൂന്ന്
വഴന ഇല – മൂന്ന്
വെണ്ണ – രണ്ടു വലിയ സ്പൂൺ
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
3. നെയ്യ് – ഒരു വലിയ സ്പൂൺ
വെണ്ണ – മൂന്നു വലിയ സ്പൂൺ
4. ഇഞ്ചി–വെളുത്തുളളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
5. കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
6. തക്കാളി – മൂന്ന്, പഴുത്തത്
7. ക്രീം – ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ രജ്മയും കറുത്ത ദാലും അഞ്ച് – ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. തുടർന്ന് ഒന്നും രണ്ടും ചേരുവകൾ കുക്കറിലാക്കി വേവിക്കുക.
∙ ഒരു പാനിൽ ഓേരാ വലിയ സ്പൂൺ നെയ്യും വെണ്ണയും ചൂടാക്കി ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ പച്ചമണം മാറുമ്പോൾ തക്കാളി മിക്സിയിൽ അടിച്ചതു ചേർത്തു വഴറ്റുക. കുറുകുമ്പോൾ അരക്കപ്പ് വെള്ളം ചേർത്തിളക്കി മൂടിവച്ചു വേവിക്കണം.
∙ ഇതിലേക്കു വേവിച്ച പരിപ്പ് ചേർത്തിളക്കുക. തിളക്കുമ്പോൾ ചെറുതീയിലാക്കി മൂടിവച്ചു വേവിക്കണം. കുറുകുമ്പോൾ വാങ്ങി ബാക്കി വെണ്ണ ചേർക്കുക.
∙ വഴന ഇലയും തക്കോലവും എടുത്തു മാറ്റിയ ശേഷം മുകളിൽ ക്രീം ഒഴിച്ചു വിളമ്പാം.
ഒസമൻ ദാൽ
1. തുവര പരിപ്പ് – അരക്കപ്പ്
വെള്ളം – മൂന്ന്– നാല് കപ്പ്
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
2. ഉപ്പ് – പാകത്തിന്
ഇഞ്ചി – ഒരു ചെറിയ സ്പൂൺ, ഗ്രേറ്റ് ചെയ്തത്
പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്
ശർക്കര – ഒന്ന്, രണ്ട് വലിയ സ്പൂൺ, പൊടിച്ചത്
3. നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
കായംപൊടി – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – ആറ്
വറ്റൽ മുളക് – ഒന്ന്
5. മുളകുപൊടി – കാൽ ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ രണ്ടു കപ്പ് വെള്ളവും മഞ്ഞൾപൊടിയും ചേർത്തു പരിപ്പ് വേവിക്കുക.
∙ പരിപ്പ് ഉടച്ചശേഷം ഒന്നോ രണ്ടോ കപ്പ് വെള്ളം ചേർത്തു യോജിപ്പിക്കുക.
∙ ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തിളക്കണം.
∙ അഞ്ച്– ഏഴ് മിനിറ്റ് ചെറുതീയിൽ വച്ച് വേവിച്ച ശേഷം വാങ്ങി നാരങ്ങാനീര് ചേർക്കുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ജീരകവും കായംപൊടിയും കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക.
∙ വാങ്ങിയ ശേഷം മുളകുപൊടി ചേർത്തിളക്കി യോ ജിപ്പിക്കുക. ഇതു കറിയുടെ മുകളിലേക്കൊഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ ചപ്പാത്തിക്കും ചോറിനുമൊപ്പം വിളമ്പാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം