വൈകുന്നേരത്തെ ചായക്കൊപ്പം കൊറിക്കാന്‍ രുചികരമായ ചീസ് സേവ് തയാറാക്കിയാലോ?
ചീസ് സേവ്
1. കടലമാവ് – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
സോഡ ബൈ കാര്‍ബണേറ്റ് – രണ്ടു നുള്ള്
2. വറ്റല്‍മുളക് – മൂന്ന്
3. വെള്ളം – അരക്കപ്പ്
4. എണ്ണ – ഒരു വലിയ സ്പൂണ്‍
ജീരകംപൊടി – കാല് ചെറിയ സ്പൂണ്‍
അയ്മോദകം പൊടിച്ചത് – രണ്ടു നുള്ള്
ചീസ് പൊടിയായി ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂണ്‍
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്
6. കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – ഒരു കൈ നിറയെ
കറിവേപ്പില – ഒരു കൈ നിറയെ
7. പഞ്ചസാര – പാകത്തിന്
മുളകുപൊടി, ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക.
∙ വറ്റല്‍മുളകു വെള്ളം ചേര്‍ത്തരച്ച ശേഷം അരിച്ച് കടലമാവില്‍ ചേര്‍ത്തു യോജിപ്പിക്കുക.
∙ ഇതിലേക്കു നാലാമത്തെ ചേരുവയും ചേര്‍ത്തു നന്നായി കുഴച്ചു മാറ്റി വയ്ക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.
∙ പാനില്‍ എണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്തു മാറ്റി വയ്ക്കുക.
∙ ഇതേ എണ്ണയിലേക്ക് കടലമാവ് പല തവണകളായി ഇ ടിയപ്പത്തിന്റെ അച്ചിട്ട സേവനാഴിയിലാക്കി എണ്ണയിലേക്കു പിഴിഞ്ഞു ചേര്‍ക്കണം.
∙ വറുത്ത ശേഷം കോരിയെടുത്ത് കറിവേപ്പിലയും കശുവണ്ടിപ്പരിപ്പു വറുത്തതും ചേര്‍ത്തു യോജിപ്പിക്കുക.
∙ ആവശ്യമെങ്കില്‍ ഏഴാമത്തെ ചേരുവ മുകളില്‍ വിതറി യോജിപ്പിക്കുക.
∙ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.
ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : രഘു പാറയ്ക്കൽ, കിച്ചൺ എക്സിക്യൂട്ടീവ്, ക്രൗൺ പ്ലാസ, കൊച്ചി