കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്. ഡയറ്റിൽ പഴങ്ങൾ ചേരുമ്പോൾ മലബന്ധം ഉണ്ടാകാതിരിക്കുകയും ചെയ്യും. കുഞ്ഞുങ്ങൾക്കു എപ്പോൾ മുതൽ പഴങ്ങൾ നൽകാം, എങ്ങനെ നൽകാം എന്നറിയാം.
∙ ഏഴു മാസം പ്രായമാകുമ്പോൾ മുതൽ കുഞ്ഞുങ്ങൾക്കു പഴങ്ങൾ നൽകിത്തുടങ്ങാം.
∙ തുടക്കത്തിൽ പഴങ്ങൾ വേവിച്ചു കൊടുക്കുക. ഏത്തപ്പഴവും ആപ്പിളും ആവിയിൽ വേവിച്ചുടച്ച് സ്പൂണിൽ കോരി അൽപാൽപം വീതം നൽകാം. രണ്ടാഴ്ചയ്ക്കുശേഷം പഴങ്ങൾ വേവിക്കാതെ നൽകാം.
∙ നാടൻ പഴങ്ങളാണു കുഞ്ഞുങ്ങ ൾക്കു നൽകാൻ ഏറ്റവും നല്ലത്. ചെറുപഴം, ഏത്തപ്പഴം, പപ്പായ, മാമ്പഴം, സപ്പോട്ട, സീതപ്പഴം എന്നിവയെല്ലാം നല്ലതാണ്. സീസണൽ ഫ്രൂട്സ് നൽകാനും ശ്രമിക്കുക.
∙ പഴച്ചാറുകൾ നൽകുന്നതിനേക്കാൾ നാരുകൾ ലഭിക്കാൻ നല്ലത് പഴങ്ങൾ ഉടച്ചോ കഷണങ്ങളാക്കിയോ നൽകുന്നതാണ്. തുടക്കത്തി ൽ വലിയ കഷണങ്ങളായി മുറിച്ചു നൽകുക. ഒൻപതു മാസത്തിനുശേഷം ചെറിയ കഷണങ്ങളാക്കി കൊ ടുക്കുക.
∙ പഴക്കഷണങ്ങൾ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുമോ എന്ന പേടിയുണ്ടെങ്കിൽ ഫ്രൂട്ട് നിബ്ലറിൽ പഴക്കഷണങ്ങൾ വച്ചു നൽകാം.
ടീത്തറായും ഉപയോഗിക്കാവുന്ന ഒന്നാണ് ഫ്രൂട്ട് നിബ്ലർ. പല്ലു മുളച്ചു തുടങ്ങുമ്പോൾ കുഞ്ഞുങ്ങളുടെ മോ ണയിലുണ്ടാകുന്ന അസ്വസ്ഥകൾ കുറയ്ക്കാൻ തണുത്ത പഴങ്ങൾ വച്ച് നിബ്ലർ നൽകുക.