ADVERTISEMENT

അറിവും അഴകും മറ്റുരയ്ക്കുന്ന ആഘോഷരാവ് ശനിയാഴ്ച. വനിതാ മിസ് കേരള ഗ്രാന്റ് ഫിനാലേയ്ക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ പ്രൗഢഗംഭീര വേദി ഒരുങ്ങിത്തുടങ്ങി.

ആയിരത്തോളം എൻട്രികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന വൈവിധ്യമാർന്ന മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് വനിതാ മിസ് കേരള ഗ്രാന്റ് ഇവന്റിൽ പങ്കെടുക്കുക. രണ്ട് മാസത്തോളമായി നീണ്ട പല തരം തിരഞ്ഞെടുപ്പുകൾക്കാണ് കാലാശക്കൊട്ടൊരുങ്ങുന്നത്.

ADVERTISEMENT

അവസരങ്ങളുടെ ഒരു വൻ നിരയാണ് വനിത മിസ് കേരള കിരീട വിജയിലെ കാത്തിരിക്കുന്നത്. വിജയിയെ മാത്രമല്ല, മത്സരാർഥികൾക്കും ഇത് പുതുലോകത്തിലേക്കുള്ള ജാലകമാണ്.

20 മിടുമിടുക്കികളിൽ നിന്ന് ഒരാളെ വനിത മിസ് കേരളയായി തിരഞ്ഞെടുക്കുക എന്നത് തന്നെയാകും വിധികർത്താക്കൾക്കുള്ള പ്രധാന വെല്ലുവിളി. അഴകളവുകളേക്കാൾ അറിവിനും ആത്മവിശ്വാസത്തിനുമൊക്കെ പ്രധാന്യം നൽകിയാണ് ഗ്രാന്റ് ഫിനാലെ ഒരുക്കുന്നത്.

ADVERTISEMENT

മത്സരവേദിയെ ആവേശം കൊള്ളിക്കാൻ കലാപരിപാടികളുടെ ഒരു നിരയും ഒരുങ്ങിക്കഴിഞ്ഞു. നർത്തകിയും അഭിനയത്രിയുമായ ഇഷാ ഷർവണി തന്റെ വശ്യമാർന്ന നൃത്തച്ചുവടുകളുമായി ഒപ്പം ചേരും. നൃത്തത്തിൽ ഫ്യൂഷൻ അടക്കമുള്ള പുതു പരീക്ഷണങ്ങളുമായി കാണികളെ അത്ഭുതപ്പെടുത്തുന്ന സഹോദരിമാരായ ശക്തി മോഹനും മുക്തി മോഹനും ഉജ്ജ്വല പ്രകടനവുമായി വേദിയിലെത്തും. ഇവർക്കൊപ്പം മലയാളത്തിന്റെ അഭിമാനമായ പാട്ടുകാരിയും നർത്തകിയുമൊക്കെയായ സിത്താര കൃഷ്ണകുമാറും സംഗീതത്തിന്റെ ആഘോഷമൊരുക്കും.

പ്രശസ്ത ഫാഷൻ ഷോ ഡയറക്ടറും പ്രമുഖ ബ്രാന്റുകളൊരുക്കുന്ന ഇവന്റുകളുടെ ക്രിയേറ്റീവ് കൺസൾട്ടന്റും ആയ അനു അഹൂജയാണ് വനിത മിസ് കേരള ഗ്രാൻറ് ഫിനാലെ ഷോ സംവിധാനം ചെയ്യുന്നത്. മിസ് ഇന്ത്യ ഷോ ഡയറക്ടർ കൂടിയാണ് അനു അഹൂജ.

ADVERTISEMENT

കല്യാൺ സിൽക്ക്സ് മുഖ്യ സ്പോൺസറായ വനിതാ മിസ് കേരളയുടെ പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയാണ്. കംഫർട്ട് പാർട്ട്ണർ വിസ്റ്റാർ, ജ്യുവലറി പാർട്ണർ അമേറ ജ്യുവൽസ്, സ്കിൻ ആൻഡ് ഹെയർ കെയർ പാർട്ണർ മെഡി മിക്സ്, ബ്യൂട്ടി പാർട്ണർ ഡാസ്‌ലർ, ഡ്രീം ഹോം പാർട്ണർ റെഡ് പോർച്ച് നെസ്റ്റ് എന്നിവരാണ് കേരളത്തെലെ അങ്ങോളമിങ്ങോളമുള്ള പ്രതിഭകളെ ഒരുമിച്ച് ഒരു വേദിയിലെത്തിക്കാനുള്ള പിന്തുണ നൽകുന്നത്.

ADVERTISEMENT