ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം; നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ Finding the Perfect Canine Companion
Mail This Article
നായയും ഉടമയും തമ്മിൽ ഉടലെടുക്കുന്ന ബന്ധം എല്ലായ്പ്പോഴും സന്തോഷകരമാകണമെന്നില്ല. രണ്ടു കൂട്ടരുടെയും ജീവിതരീതികൾ തമ്മിലുള്ള പൊരുത്തക്കുറവാകാം കാരണം.
∙ നായയുടെ വലുപ്പവും സ്ഥലപരിമിതിയും : മുതിരുമ്പോ ൾ രണ്ടു കിലോ തൂക്കമുള്ളവർ മുതൽ 80 കിലോ തൂക്കം വരുന്നവർ വരെ ഉണ്ട്. അതിനിടയിലുള്ള 30നും 40നും ഇടയിൽ തൂക്കം വരുന്ന മീഡിയം ബ്രീഡുകളായ ലാബ്രഡോർ, റോട്‌വീലർ എന്നിവ വേറെയും ഉണ്ട്. ഷിവാവേ, യോർക്കി എന്നിവർ എത്ര വലുതായാലും ഇത്തിരിക്കുഞ്ഞന്മാരാണ് എന്നാൽ ഗ്രേറ്റ് ഡേയ്ൻ, ബുൾ മാസ്റ്റിഫ് എന്നിവ രണ്ടു വയസ്സാകുമ്പോഴേക്കും 60 കിലോയോടടുത്ത് തൂക്കം വയ്ക്കും. കുഞ്ഞൻ ബ്രീഡുകളെ വളർത്തുന്നതിന് താരതമ്യേന ചെലവ് കുറവാണ്. അവർക്ക് പെരുമാറാൻ കുറച്ചു സ്ഥലം മതി. അവർക്കാവശ്യമായ ഡോഗ് ഫൂഡിന്റെ അളവ് കുറവായതിനാൽ ഭക്ഷണത്തിലും ലാഭിക്കാം.
∙ എനർജി ലെവൽ : ബുൾഡോഗ്, പഗ്, ഫ്രഞ്ച് ബുൾഡോഗ്, ഗ്രേറ്റ് ഡെയിൻ, ബുൾ മാസ്റ്റിഫ് എന്നിവ കൂടുതൽ സമയവും വിശ്രമിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ലാബ്രഡോർ, ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, റോട്‌വീലർ എന്നിങ്ങനെയുള്ള മീഡിയം ബ്രീഡുകൾക്ക് ദിവസവും രണ്ടോ മൂന്നോ മണിക്കൂർ ഏതെങ്കിലും ഗ്രൗണ്ടിൽ ഓടാനും കളിക്കാനും അവസരമുണ്ടാകണം. ഇത്തിരിക്കുഞ്ഞന്മാർക്ക് എനർജി ലെവൽ സാധാരണ കൂടുതലാണെങ്കിലും അവയ്ക്ക് കളിക്കാൻ കുറച്ചു സ്ഥലം മതി.
കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ്. കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ