ADVERTISEMENT

ളർത്തു മൃഗങ്ങളിൽ അമിതവണ്ണം എന്നും ഒരു പ്രശ്നം ആയിരുന്നെങ്കിലും കോവിഡ് കാലഘട്ടത്തിന്റെ ഇടയിൽ ജനിച്ച് ഇപ്പോൾ മൂന്നും നാലും വയസ്സിൽ എത്തി നിൽക്കുന്ന ഓമനമൃഗങ്ങളിൽ വലിയൊരു ശതമാനത്തിനും അമിതഭാരമുണ്ട്. ഇത് രോഗാവസ്ഥയ്ക്ക് തുല്യമാണ് താനും.

രണ്ടു കിലോ അമിതഭാരമുള്ള ഒരു പൂച്ച 20 കിലോ അമിതഭാരമുള്ള ഒരു മനുഷ്യന് തുല്യമാണ്. അതിനാലാണ് ശ്രദ്ധയും കരുതലും ഏറെ വേണമെന്നു പറയുന്നത്.

ADVERTISEMENT

∙ ഒട്ടും വ്യായാമം ഇല്ലാത്ത അവസ്ഥയും അമിതമായി ഭക്ഷണം കൊടുക്കുന്നതുമാണ് പ്രധാന കാരണം. സ്നേഹം കൊടുക്കുന്നത് അമിതമായ ഭക്ഷണത്തിന്റെ രൂപത്തിൽ ആവുകയും ഒട്ടും വ്യായാമം ചെയ്യിപ്പിക്കാനുള്ള സമയം കണ്ടെത്താത്തതുമാണ് അമിത വണ്ണത്തിലേക്കു നയിക്കുന്ന പ്രധാന കാരണം.

∙ ഊർജത്തിന്റെ അളവ് മനസ്സിലാക്കാതെ ഭക്ഷണം കൊടുക്കുന്നതും അമിതവണ്ണത്തിൽ കലാ ശിക്കും. ഒരേ അളവിൽ വിളമ്പിയാലും പല ഭക്ഷണങ്ങളിലും ഊർജവും കൊഴുപ്പും വ്യത്യസ്തമാണ്. ശാരീരികമായ ഓട്ടവും ചാട്ടവും വ്യായാമവും ഇല്ലാത്തപ്പോൾ ഈ കൊഴുപ്പ് അടിഞ്ഞു കൂടും.

ADVERTISEMENT

∙ ഓരോ ബ്രീഡിനും അനുയോജ്യമായ കാലറി ചാ ർട്ട് ലഭ്യമാണ്. ഇതു വാങ്ങി ദിവസവും ചെലവഴിക്കുന്ന ഊർജം കണക്കാക്കി അത്രയും ഭക്ഷണം മാത്രം കൊടുക്കുക.

∙ പഴയ കാലത്ത് കൃഷിയിടങ്ങളിലും മറ്റു മൃഗങ്ങളുടെ പിന്നാലെയും പകൽ മുഴുവൻ ഓടി നടന്നിരുന്ന അരുമമൃഗങ്ങൾ ഇപ്പോൾ പകൽ മുഴുവൻ ഫ്ലാറ്റിനുള്ളിൽ സോഫയുടെ അരികിലായി ഉറക്കമാണ് എന്നു തിരിച്ചറിയുക.

ADVERTISEMENT

 ∙ അമിത വണ്ണം ഉണ്ടാക്കുന്ന രോഗങ്ങൾ പലതാണ്. കിതപ്പ്, ആർത്രൈറ്റിസ്, ഹൃദ്രോഗം, ഫാറ്റി ലിവർ, ഡയബറ്റിസ് എന്നിവയാണ് പ്രധാനം.

Understanding and Combating Pet Overweight Issues:

Pet obesity is a significant issue, especially among pets born during the COVID-19 pandemic and now aged three to four years. This excess weight is equivalent to a disease state, with a 2kg overweight cat comparable to a 20kg overweight human, necessitating extra care and attention. The primary causes are lack of exercise and overfeeding, often stemming from expressing affection through excessive food and neglecting to allocate time for physical activity. Providing food without considering energy levels also contributes to obesity, as different foods have varying energy and fat content, which accumulates in sedentary pets. Utilizing breed-specific calorie charts and offering only the calculated amount of food is crucial. Recognizing that modern pets, unlike their ancestors who were active outdoors, now spend most of their day resting indoors, highlights the need for controlled feeding and exercise. Obesity leads to numerous health problems, including breathlessness, arthritis, heart disease, fatty liver, and diabetes.

ADVERTISEMENT