ചെറിയ സ്ഥലത്തു നിർമിക്കുന്ന വീടുകൾക്കു വേണ്ടി പ്രത്യേക വാസ്തു നിയമങ്ങളുണ്ടോ എന്നാണോ സംശയം? വാസ്തുശാസ്ത്ര വിദഗ്ധനായ മനോജ് എസ്. നായർ നൽകുന്ന വിദഗ്ധ മറുപടി വായിച്ചോളൂ..
ഗുണവും ദോഷവും കുറയും
ADVERTISEMENT
‘‘ചെറിയ സ്ഥലത്തു നിർമിക്കുന്ന വീടുകൾക്കായി പ്രത്യേക വാസ്തു നിയമങ്ങൾ ഇല്ല.’’ വാസ്തുശാസ്ത്ര വിദഗ്ധൻ മനോജ് എസ്. നായർ വ്യക്തമാക്കുന്നു– ‘‘പ്രത്യേക നിയമങ്ങളില്ലാത്തതിനാൽ ഇളവുകളും ശാസ്ത്രം അനുവദിക്കുന്നില്ല.’’
‘‘അൽപക്ഷേത്ര വിധിപ്രകാരമാണു ചെറിയ സ്ഥലത്തു വീടുകൾ രൂപകൽപന ചെയ്യുന്നത്. ദിക്കുകൾ കൃത്യമായി പാലിക്കണം എന്നാണു വാസ്തു അനുശാസിക്കുന്നത്. ദിക്ക്പ്രകാരമുള്ള കണക്കുകളും അളവുകളും പാലിച്ചാകണം മുറികളുടെ വലുപ്പം നിശ്ചയിക്കുന്നത്. മുറികൾക്കു സ്ഥാനം നിശ്ചയിക്കുന്നതിനും വ്യത്യാസമില്ല.’’
ADVERTISEMENT
വാസ്തുനിയമങ്ങൾ പാലിക്കുമ്പോൾ ഒരു സ്ഥലത്തു നിലനിൽക്കുന്ന ഊർജസംവിധാനത്തെ മനുഷ്യന് സൗഖ്യവും സ്വാസ്ഥ്യവും ലഭിക്കുന്ന രീതിയിലേക്ക് ക്രമീകരിക്കപ്പെടുകയാണ്. ചെറിയ സ്ഥലത്തെ ഊർജസംവിധാനങ്ങൾ ക്രമീകരിക്കുമ്പോൾ ഉണ്ടാകുന്ന ‘പോസിറ്റീവ് ഇംപാക്ട്’ന്റെ സ്വാധീനം ചെറിയ തോതിൽ മാത്രമാകും അനുഭവപ്പെടുക. ചെറിയ സ്ഥലത്തെ അപനിർമാണം കാരണമുണ്ടാകുന്ന ദോഷങ്ങളുടെ സ്വാധീനവും ചെറിയ തോതിൽ മാത്രമാകും അനുഭവപ്പെടുക.
ചെറിയ സ്ഥലത്ത് ഇത്ര നില കെട്ടിടമേ പണിയാവൂ എന്ന നിബന്ധന വാസ്തു നിയമങ്ങളിൽ പറയുന്നില്ല. സ്ഥലത്തിന്റെ സവിശേഷതകളും സൂര്യന്റെയും കാറ്റിന്റെയും ഗതിയും അനുസരിച്ച് വാസസ്ഥലം ചിട്ടപ്പെടുത്തുമ്പോഴാണ് അവിടെ സ്വസ്ഥതയോടെ കഴിയാനാകുക.’’
ADVERTISEMENT
Vastu Rules for Small Plot House Construction:
Vastu principles apply equally to small plots without any special rules or exceptions, according to Vastu expert Manoj S. Nair. Directional alignment and precise measurements remain crucial when designing compact homes and determining room sizes. Proper adherence to these guidelines helps harmonize energy systems to promote human well-being and comfort. Positive energy impacts from Vastu adjustments in smaller spaces are felt on a correspondingly smaller scale. Negative consequences resulting from structural flaws in compact plots also remain limited in magnitude. Traditional architectural guidelines do not impose any specific floor count restrictions for small properties. Sustainable and peaceful living is achieved by organizing the living space according to natural factors like wind and sunlight.