‘അലിഗഡ് സർവകലാശാലയിൽ മറന്നുവച്ചു പോന്ന ജീവിതത്തിന്റെ കുറേയേടുകൾ’: ‘അലിഗഡിന്റെ തടവുകാരൻ’ വായിക്കുമ്പോൾ
Aligarh Muslim University: A Writer's Recollections
അലിഗഡ് മുസ്ലിം സർവകലാശാലയിലെ തന്റെ പഠനകാലത്തിന്റെയും അധ്യാപനകാലത്തിന്റെയും പശ്ചാത്തലത്തിൽ പ്രശസ്ത എഴുത്തുകാരൻ ഡോ. ഉമർ തറമേല്‍ തയാറാക്കിയ ഓർക്കുറിപ്പുകളുടെ സമാഹാരമാണ് ‘അലിഗഡിന്റെ തടവുകാരൻ’. തന്റെ അലിഗഡ് ഓർമകളെ ഇന്ത്യൻ സാഹചര്യങ്ങളുമായും കല,സാഹിത്യം,സംഗീതം,സിനിമ എന്നിവയുമായും ചേർത്തു വച്ചു വിവരിക്കുകയാണ് ഈ കൃതിയിലൂടെ ഉമർ. അലിഗഡിന്റെ കഥ പറയുന്ന ഈ പുസ്തകം ഓർമ്മകളുടെയും ചരിത്രത്തിന്റെയും പുതിയൊരു വാതിൽ തുറക്കുകയാണ്.
‘മൂന്നര പതിറ്റാണ്ട് മുമ്പ് അലിഗഡ് സർവകലാശാലയിൽ മറന്നുവച്ചു പോന്ന ജീവിതത്തിന്റെ കുറേയേടുകൾ. അലച്ചിലും അക്കാദമിക്സും അധ്യാപനവും ഉത്തരരേന്ത്യൻ സംഗീതവും പോരാട്ടവും ദില്ലിയും അവിടുത്തെ മനുഷ്യരും ഇന്ത്യയുടെ രാഷ്ട്രീയവും എല്ലാം കൂടിക്കലർന്നൊഴുകുന്ന വാക്കുകളുടെ കലങ്ങിയ നദി. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം’ എന്നാണ് ‘അലിഗഡിന്റെ തടവുകാരനെ’ക്കുറിച്ച് ഡോ. ഉമർ തറമേല്‍ കുറിക്കുന്നത്.
ADVERTISEMENT
മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി താലൂക്കിലെ പുതുപ്പറമ്പ് സ്വദേശിയായ ഡോ. ഉമർ തറമേല്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ ആധുനിക ഭാഷാവിഭാഗം, തളിപ്പറമ്പ് സര്‍സയ്യദ് കോളജ്, ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള - കേരളപഠനവകുപ്പ് എന്നീ കലാലയങ്ങളില്‍ അദ്ധ്യാപകനായിരുന്നു. സാഹിത്യവിമര്‍ശനം, സംസ്‌കാരപഠനം, പരിഭാഷ എന്നീ മേഖലകളില്‍ പതിനഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്.
ദേശത്തിന്റെ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്ചയുടെ ഹെയർപിൻ വളവുകൾ, ഒരു മാപ്പിള ചെക്കന്റെ സിൽമാകൊട്ടകകൾ, ഒളിനോട്ടക്കാരന്റെ ചിത്രജാലകം, റുബാഇയ്യാത്ത്, ബദറുൽ മുനീറിന്റെ നോട്ടങ്ങൾ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
ADVERTISEMENT
Aligarh Muslim University: A Writer's Recollections:
Aligadinte Thadavalan is a collection of memoirs by renowned writer Dr. Umar Tharamel, reflecting on his time studying and teaching at Aligarh Muslim University. Aligadinte Thadavalan vividly interweaves his Aligarh memories with broader Indian contexts, including art, literature, music, and cinema. This book, which tells the story of Aligarh, opens a new door to memories and history. Dr. Umar Tharamel describes 'Aligadinte Thadavalan' as 'the most beloved book of my life,' a turbulent river of words encompassing his wanderings, academics, teaching, North Indian music, struggles, Delhi and its people, and India's politics. Dr. Umar Tharamel, originally from Pudupparambu in Tirurangadi taluk, Malappuram district, Kerala, was a teacher at various institutions. He has authored around fifteen works in literary criticism, cultural studies, and translation.