ADVERTISEMENT

സാമൂഹിക ശാസ്ത്രജ്ഞ, അധ്യാപിക, എഴുത്തുകാരി, പരിഭാഷക എന്നീ നിലകളിൽ പ്രശസ്തയായ ജെ.ദേവികയുടെ രണ്ട് സചിത്രബാലസാഹിത്യ കൃതികളാണ് ‘കടൽക്കുട്ടി’യും ‘കുഞ്ഞിമാക്കാച്ചി’യും.

ഭാവനയുടെയും പരിസ്ഥിതിബോധത്തിന്റെയും അപൂർവ്വ സംഗമമാണ് ‘കടൽക്കുട്ടി’. ഭാരങ്കരപ്പിശാചിന്റെ ക്രൂരഭരണത്തിൽ ശ്വാസംമുട്ടുന്ന നഗരത്തിലെ കുഞ്ഞുപെട്ടി ലോകത്തുനിന്നും ‘കടൽക്കുട്ടി’യാകാൻ കൊതിക്കുന്ന മാഗിയുടെ കഥ. കടുത്ത ചൂടിലും മനുഷ്യന്റെ ആർത്തിയിലും ഉരുകുന്ന കടലിനെയും പ്രകൃതിയെയും രക്ഷിക്കാനുള്ള മാഗിയുടെ സാഹസിക യാത്ര. അയ്യൻകാളിയും കൊച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മയും കഥാപാത്രങ്ങളാകുന്ന നോവലിൽ ശാസ്ത്രവും ചരിത്രവും കുട്ടിത്തത്തിന്റെ കൗതുകങ്ങളായി മാറുന്നു. പരിസ്ഥിതിയും നന്മയും ഉണർത്തുന്ന മനോഹരമായ ബാലസാഹിത്യ നോവൽ.

ADVERTISEMENT

ഭൂമിയെയും പ്രകൃതിയെയും വിൽക്കാൻ തുനിയുന്ന ഭാരങ്കരൻ രാജാവിന്റെ നാട്ടിൽ പാവം ‘കുഞ്ഞിമാക്കാച്ചി’ നേരിടുന്ന സങ്കടങ്ങളുടെ കഥയാണ് ‘കുഞ്ഞിമാക്കാച്ചി’. തന്നെക്കണ്ട് മനുഷ്യക്കുട്ടികൾ പേടിച്ചോടരുതെന്ന് ആഗ്രഹിക്കുന്ന മാക്കാച്ചി ഭൂമിയെ രക്ഷിക്കാനുള്ള മഷിയായ ‘ചരാചരപ്രേമാഞ്ജനം’ തേടി കൂരിരുട്ടിന്റെ കിടാത്തിയായ ഒരു മിടുക്കി കാക്കയോടൊപ്പം നഗരത്തിലേക്ക് തിരിക്കുന്നു. കുട്ടികളിൽ പരിസ്ഥിതിബോധവും എല്ലാ ജീവിവർഗങ്ങളോടുമുള്ള ആത്മബന്ധവും ഉണർത്തുന്ന മനോഹരമായ നോവൽ.

j-devika-books

പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന രചനകളാണ് ഇവയെന്നതും അതിശയോക്തിയല്ല.

ADVERTISEMENT

തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസർ ആണ് ജേ.ദേവിക. ഫെമിനിസ്റ്റ് ചിന്തയെ തന്റെ ജ്ഞാനമണ്ഡലത്തിന്റെ അടിത്തറയാക്കി ചരിത്രം, സാമൂഹികശാസ്ത്രം, വികസനപരിപ്രേക്ഷ്യങ്ങൾ എന്നീ വിഷയങ്ങളിൽ നിരന്തരം ഗവേഷണം നടത്തുകയും ലേഖനങ്ങൾ രചിക്കുകയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?, നിരന്തരപ്രതിപക്ഷം: ജെ ദേവികയുടെ ലേഖനങ്ങൾ; പൗരിയുടെനോട്ടങ്ങൾ; പെണ്ണൊരുമ്പെട്ടാൽ ലോകം മാറും: ലിംഗനീതിയുടെ വിപ്ലവങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിരവധി സാഹിത്യകൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

J. Devika's Enchanting Children's Books: 'Kadalkutti' and 'Kunjimakkachi':

J. Devika, a renowned social scientist, teacher, writer, and translator, has authored two illustrated children's literature works, 'Kadalkutti' and 'Kunjimakkachi'. 'Kadalkutti' beautifully merges imagination and environmental consciousness, narrating the tale of Magi, who yearns to become a 'Kadalkutti' amidst a city suffocating under the cruel rule of Bhārankara Pisāch. Her adventurous journey aims to save the melting sea and nature from human greed. 'Kunjimakkachi' unfolds the sad story of the protagonist facing hardships in a land where the Bhārankara King attempts to sell off the earth and nature. These novels, suitable for all ages, aim to instill environmental awareness and a deep bond with all living beings in children, reflecting Devika's extensive research and engagement with feminist thought.

ADVERTISEMENT
ADVERTISEMENT