രാഷ്ട്രീയ ജാഗ്രതയോടെ ഇടപെടുമ്പോൾ...കെ.അരവിന്ദാക്ഷന്റെ ‘സ്പൈനോസോറസ്’ വായിക്കുമ്പോൾ
K. Aravindakshan's Spinosaurus: A New Political Fiction in Malayalam
രാഷ്ട്രീയ ജാഗ്രതയാണ് കെ.അരവിന്ദാക്ഷന്റെ രചനകളുടെ മുഖമുദ്ര. കഥയിലായാലും നോവലിലായാലും സമൂഹത്തിനും ചരിത്രത്തിനും നേരെ തുറന്നുവച്ച ഒരു മൂന്നാം കണ്ണ് അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
നിലാവിന്റെ വിരലുകൾ, മറുപാതി, സാക്ഷിമൊഴി, ജീവഗാഥ, ഗോപ (നോവലുകൾ), അലക്കുയന്ത്രം, എലിവേട്ടക്കൊരു പുസ്തകം, പുതിയ ഗോത്രത്തിന്റെ ഉൽപ്പത്തി, രണ്ടു തിരകള്‍ക്കിടയിലെ ജീവിതം (കഥകൾ) തുടങ്ങി, വിവിധ വിഭാഗങ്ങളിലായി നിരവധി കൃതികൾ അരവിന്ദാക്ഷന്റേതായുണ്ട്.
ADVERTISEMENT
കെ.അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവലാണ് ‘സ്പൈനോസോറസ്’. ആഖ്യാനത്തിലെയും ആശയത്തിലെയും പുതുമയാണ് ഈ കൊച്ചുനോവലിനെ വ്യത്യസ്തമാക്കുന്നത്. മേൽപറഞ്ഞ രാഷ്ട്രീയജാഗ്രത ഈ കൃതിയിലും മിഴിവോടെ തെളിയുന്നു.
ഭൂമിയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ജന്തുവാണ് സ്പൈനോസോറസ്്. ക്രൂരതകളുടെ അതിഭയാനകസത്വം. ചരിത്രാതീതകാലത്തെ പഠനത്തില്‍നിന്ന് തുടങ്ങി സത്യാനന്തരകാലത്തെ പുത്തന്‍ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന ഈ നോവല്‍ സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച പൊളിറ്റിക്കൽ ഫിക്ഷൻ എന്ന നിലയിലും വായിക്കാം.
ADVERTISEMENT
വായനാനന്തരവും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമാണ് ഈ കൃതിയിലേത്. നീട്ടിപ്പരത്താതെ കുറുകിയ ഗദ്യത്തിൽ വായനക്കാർക്ക് സാഹിത്യത്തിന്റെ കരുത്തും മിഴിവും പകരാനുള്ള അരവിന്ദാക്ഷന്റെ കഴിവ് ഈ രചനയിലും കണ്ടെടുക്കാം.
K. Aravindakshan's Spinosaurus: A New Political Fiction in Malayalam:
Political awareness is the defining characteristic of K. Aravindakshan's literary works, reflecting a sharp third eye directed toward society and history. Readers can find this distinct political consciousness vividly manifested in his newest short novel, 'Spinosaurus'. Spinosaurus, known historically as the largest animal on Earth, symbolizes terrifying cruelty within the narrative. Starting from prehistoric studies, this powerful novel serves as a strong warning against the new monstrous forms of power in the post-truth era. It can also be read as one of the best political fiction works produced in Malayalam recently due to the novelty in its narrative and concepts. Aravindakshan's remarkable ability to deliver the power and brilliance of literature through concise prose, without unnecessary stretching, is evident throughout this creation. The novel leaves behind unforgettable settings and characters that linger in the minds of readers long after they finish reading.