ADVERTISEMENT

ലോകത്ത് ഏറ്റവുമധികം ഭാഷകകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും ഏറ്റവും കൂടുതൽ വിൽക്കുകയും ചെയ്ത പുസ്തകങ്ങളിലൊന്നാണ് ഫ്രഞ്ച് സാഹിത്യകാരൻ അന്ത്വാൻ ഡി സെയ്ൻറ് എക്സ്യുപെരിയുടെ ‘ദ ലിറ്റിൽ പ്രിൻസ്’ എന്ന നോവൽ.

ഇരുപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാഹിത്യത്തിൽ ഏറ്റവും നല്ല കൃതിയായി തെരെഞ്ഞെടുക്കപ്പെട്ട ഈ രചന, ഏകദേശം 250 ൽ കൂടുതൽ ഭാഷകളിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ADVERTISEMENT

ഏകദേശം 140 മില്ല്യണോളം കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ മനോഹരരചന അക്കാരണത്താലും ഏറെ ആഘോഷിക്കപ്പെടുന്നു.

1943ൽ അമേരിക്കയിലാണ്‌ ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ഒരന്യഗ്രഹത്തിൽ നിന്ന് ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങൾ സന്ദർശിക്കാനെത്തുന്ന ഒരു കൊച്ചുരാജകുമാരന്റെ കഥയാണ്‌ നോവലിന്റെ ഇതിവൃത്തം.

ADVERTISEMENT

മുതിർന്നവർക്കു വേണ്ടി എഴുതിയ ഈ കുട്ടിക്കഥ ജീവിതത്തെയും മുതിർന്നവരുടെ ലോകത്തെയും മനുഷ്യപ്രകൃതത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങളാൽ സമ്പന്നമാണ്‌.

ഇപ്പോഴിതാ, ‘കൊച്ചു രാജകുമാരൻ’ എന്ന പേരിൽ ദ ലിറ്റിൽ പ്രിൻസ് ന്റെ പുതിയൊരു വിവർത്തനം കൂടി മലയാളത്തിലേക്കെത്തിയിരിക്കുന്നു. ശരത് കെ.വി.യാണ് ഈ ക്ലാസിക് ഒരിക്കൽ കൂടി മലയാളത്തിലേക്കു മൊഴിമാറ്റിയിരിക്കുന്നത്.

little-prince-novel-2-gif
ADVERTISEMENT

ഓരോ തുള്ളിയും ആസ്വദിച്ചിറക്കേണ്ട അമൃത് പോലെയാണ് ഈ പുസ്തകം. സഹാറ മരുഭൂമിയിൽ വിമാനം തകർന്നുവീണ ഒരു പൈലറ്റും, ബി - 612 എന്ന ചെറിയൊരു അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലെത്തിയ കുഞ്ഞുരാജകുമാരനും തമ്മിലുള്ള അവിചാരിതവും മനോഹരവുമായ സൗഹൃദത്തിന്റെ കഥ. തന്റെ കുഞ്ഞുഗ്രഹത്തിലെ പ്രിയപ്പെട്ട റോസാപ്പൂവിനോട് വിട പറഞ്ഞ്, പ്രപഞ്ചത്തിലൂടെ യാത്ര ചെയ്യുന്ന രാജകുമാരൻ വഴിമധ്യേ പല ഗ്രഹങ്ങളിലെ വിചിത്രസ്വഭാവക്കാരായ മുതിർന്നവരെ കണ്ടുമുട്ടുന്നു. സ്നേഹം, സൗഹൃദം, നഷ്ടബോധം, ജീവിതത്തിന്റെ അർത്ഥം എന്നിവയെല്ലാം ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ കണ്ണുകളിലൂടെ ഈ പുസ്തകം നോക്കിക്കാണുന്നു. ‘യഥാർത്ഥമായിട്ടുള്ളതെല്ലാം കണ്ണുകൾക്ക് അദൃശ്യമാണ്, അത് ഹൃദയം കൊണ്ട് മാത്രമേ കാണാൻ കഴിയൂ’. മുതിർന്നവർക്ക് ഒരു തത്ത്വചിന്തയായും കുട്ടികൾക്ക് സുന്ദരമായൊരു നാടോടിക്കഥയായും വായിച്ചുതീർക്കാവുന്ന, തലമുറകളെ സ്വാധീനിച്ച കാലാതീതമായ ഒരു അത്ഭുതസൃഷ്ടിയെന്നാണ് ഈ കൃതിയെ പ്രസാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.

The Little Prince Receives New Malayalam Translation:

The Little Prince stands as one of the most translated and best-selling books globally, written by French author Antoine de Saint-Exupéry. First published in 1943 in America, this 20th-century masterpiece has been translated into over 250 languages with more than 140 million copies sold. The storyline follows a young prince who travels from his tiny asteroid home to visit Earth and other planets. Designed for adults wrapped as a children's story, the narrative offers deep philosophical observations on human nature and life. A brand new Malayalam translation titled 'Kochu Rajakumaran' has now been published, translated expertly by Sarath K.V. The plot centers on an unexpected friendship between a crashed pilot in the Sahara Desert and the visiting extraterrestrial prince. Exploring themes of love, loss, and the true meaning of existence, this timeless classic continues to captivate readers through a child's innocent perspective.

ADVERTISEMENT