ലോകത്താകമാനമുള്ള സാഹിത്യപ്രേമികളിൽ വിസ്മയം നിറച്ച്, കാലാതീതമായി നിലനിൽക്കുന്ന അപൂർവം കൃതികളിലൊന്നാണ് ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫോസിസ്’. നൊബേൽ ജേതാവും വിഖ്യാത കൊളംബിയൻ സാഹിത്യകാരനുമായ ഗബ്രിയേൽ ഗാർഷ്യ മാർക്ക്വേസിനെ എഴുത്തുകാരനാക്കിയത് ‘മെറ്റമോർഫോസിസി’ന്റെ വായനയാണ്. പലഘട്ടങ്ങളിലും ഗോബോ ഇക്കാര്യം ആവേശത്തോടെ പറഞ്ഞിട്ടുണ്ട്.
ഒരു നീണ്ടകഥയെന്നോ നോവെല്ലയെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണ് മെറ്റമോർഫോസിസ്. കാഫ്കയുടെ കൃതികളിൽ ഏറ്റവും ജനകീയത നേടിയതും ഇതാണ്.
ADVERTISEMENT
നിരർഥകതയുടെയും നൈരാശ്യത്തിന്റെയും വൃത്തങ്ങളിൽ കുടുങ്ങിപ്പോയ മനുഷ്യരാണ് ‘മെറ്റമോർഫോസിസി’ലെ കഥാപാത്രങ്ങൾ. കഥാനായകനായ ഗ്രിഗർ സാംസ ഒരു പ്രഭാതത്തിൽ ഭീമാകാരനായ കീടമായി പരിണമിക്കുന്നു. ഒടുവിൽ ഉറ്റവരാൽ പോലും വെറുക്കപ്പെട്ട് ഏകനായി, അപമാനിതനായി മരിക്കുന്നു. അനവധി മാനങ്ങളുള്ള കയ്പ്പൻ സത്യത്തിലേക്കാണ് കാഫ്ക ഈ രചനയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. ഭാവനയുടെയും എഴുത്തിന്റെയും മറ്റൊരു തലത്തിലേക്ക് ‘മെറ്റമോർഫോസിസി’ലൂടെ കാഫ്ക ലോകസാഹിത്യത്തെ ഉയർത്തി.
ലോകസാഹിത്യത്തിലെ ഇതിഹാസഎഴുത്തുകാരിൽ പ്രഥമഗണനീയനായ ഫ്രാൻസ് കാഫ്ക 1883 ജൂലായ് 3ന് ഓസ്ട്രിയ - ഹംഗറിയിലെ പ്രാഗില് ജനിച്ചു. ഇൻഷുറൻസ് ഓഫിസറായും ഫാക്ടറി മാനേജരായും ജോലി ചെയ്തു. അമേരിക്ക, ദി ട്രയൽ, ദി നോവെല്ല, ദി മെറ്റമോർഫോസിസ്, എ ഹങ്കർ ആർട്ടിസ്റ്റ്, ദി ജഡ്ജ്മെന്റ് ഇൻ ദി പീനൽ കോളനി എന്നിവയാണ് പ്രധാന രചനകൾ.
ADVERTISEMENT
കാഫ്ക ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കൃതികൾ വളരെക്കുറച്ചേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ബാക്കി കാഫ്കയുടെ മരണശേഷം അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി സുഹൃത്തായ മാർക്സ് ബ്രോഡ് ആണ് പ്രസിദ്ധീകരിച്ചത്.
ഇപ്പോഴിതാ, ‘മെറ്റമോർഫോസിസി’ന് മലയാളത്തിൽ ഒരു പുതിയ വിവർത്തനം കൂടി സംഭവിച്ചിരിക്കുന്നു. ശരത് കെ.വി.യാണ് ഈ ക്ലാസിക് വീണ്ടും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ADVERTISEMENT
Franz Kafka Masterpiece Metamorphosis Gets New Malayalam Translation:
Metamorphosis stands as one of the most remarkable and timeless literary masterpieces that continues to captivate literature enthusiasts worldwide. Gabriel Garcia Marquez frequently expressed with great enthusiasm that reading this classic novella was the turning point that inspired him to become a writer. Franz Kafka brilliantly explores the themes of existential meaninglessness and despair through the tragic transformation of the protagonist Gregor Samsa into a giant insect overnight. Rejected by his own family and facing ultimate isolation, Samsa dies a lonely and humiliated death that reveals bitter truths about human society. Born in Prague in 1883, Kafka worked as an insurance officer while creating monumental works of world literature that were largely published posthumously by his friend Max Brod. The renowned novella has now received a fresh Malayalam translation crafted gracefully by translator Sarat K.V. This latest linguistic adaptation brings the unforgettable existential journey of Kafka's masterpiece closer to contemporary Malayalam readers.