ADVERTISEMENT

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മിക്കവർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന പേടി ഒരിക്കലെങ്കിലും  തോന്നിയിട്ടുണ്ടാകും. ആ പേടി പരിഹരിക്കാനുള്ള മാർഗമാണ് ഇക്കുറി. ഒപ്പം കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ലൈവായി നിരീക്ഷിക്കാനുള്ള ടെക്നിക്കും.

ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തോ?

ADVERTISEMENT

നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റാരെങ്കിലും നിരീക്ഷിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നുണ്ടോ എന്നു സംശയമുണ്ടോ? ഇതു കണ്ടുപിടിക്കാനും   അക്കൗണ്ട് വീണ്ടെടുക്കാനും പഠിക്കാം.

ഇന്‍സ്റ്റാഗ്രാം  പ്രൊഫൈലിന്റെ വലതു വശത്തെ മൂന്നു വരകളിൽ അമര്‍ത്തി അക്കൗണ്ട്സ് സെന്റര്‍ (Accounts Centre) എന്നതു സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന സ്ക്രീനില്‍ താഴെയായി പാസ്‌വേഡ് ആൻഡ് സെക്യൂരിറ്റി (Password and Security) എന്ന ഓപ്ഷൻ കാണാം. അതിലെ വെയര്‍ യൂ ആര്‍ ലോഗ്ഡ് ഇന്‍ (Where you’re logged in) എന്നതു സെലക്ട് ചെയ്ത ശേഷം നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൂടി സെലക്ട് ചെയ്തു നൽകുക.

ADVERTISEMENT

അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഏതെല്ലാം ദിവസം ഏതൊക്കെ സ്ഥലത്തു നിന്ന് ഏതൊക്കെ ഡിവൈസുകളിലൂടെ ആക്സസ് ചെയ്തിട്ടുണ്ട് എന്നു കാണാം.

ലൊക്കേഷന്റെ പേരു കാണിക്കുന്നതു ചിലപ്പോൾ നിങ്ങളുടെ സ്വന്തം ലൊക്കേഷന്റേതാകില്ല, പകരം ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ ആകാം.

ADVERTISEMENT

പക്ഷേ, നിങ്ങള്‍ ഉപയോഗിക്കാത്ത ഒരു ഡിവൈസ് ലിസ്റ്റിൽ വന്നിട്ടുണ്ടെങ്കിൽ തീര്‍ച്ചയായും നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പിക്കാം. അഥവാ അങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് സെലക്ട് ചെയ്ത് ലോഗ് ഔട്ട് ആക്കുകയും പാസ്‌വേഡ് മാറ്റി സെറ്റ് ചെയ്യുകയും വേണം.

നിരീക്ഷണം ലൈവാക്കാം

കുട്ടികള്‍ക്കു കളിക്കാനോ പഠിക്കാനോ ഫോൺ നല്‍കിയ ശേഷം അവര്‍ ഫോണിൽ എന്താണു ചെയ്യുന്നതെന്നു തത്സമയം അറിയാൻ വഴിയുണ്ട്.  കുട്ടികള്‍ അവരുടെ മൊബൈലില്‍ എന്താണു ചെയ്യുന്നതെന്നു നമ്മുടെ ഫോണിൽ ലൈവായി കാണാൻ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് എയര്‍ഡ്രോയ്ഡ് പേരന്റല്‍ കൺട്രോള്‍ (AirDroid Parental Control).

കുട്ടികൾ ഫോണുമായി നില്‍ക്കുന്ന ചുറ്റുപാടിലെ ശ ബ്ദം  കേള്‍ക്കാനും വേണ്ടിവന്നാൽ റിക്കോർഡ് ചെയ്യാനും അവരുടെ ഫോണിലെ  ക്യാമറ ഓപ്പണാക്കി ചുറ്റും നടക്കുന്നതെന്താണെന്നു കാണാനും കുട്ടികള്‍ സഞ്ചരിക്കുന്ന റൂട്ടും ലൊക്കേഷനും അറിയാനും അവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ വേണമെങ്കിൽ ബ്ലോക്ക് ചെയ്യാനും  ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

നിശ്ചിത സമയം കഴിഞ്ഞ് ഫോൺ തനിയെ ലോക്ക് ആക്കാനും ഇതിൽ ഓപ്ഷനുണ്ട്. ആപ്ലിക്കേഷൻ നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സൈന്‍ അപ് ചെയ്യണം. അപ്പോൾ വരുന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്റെ എപികെ ഫയൽ ഡൗൺലോഡ് ചെയ്തെടുക്കാം. ഇതു വേണം  കുട്ടിയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാൻ. അതിനു ശേഷം ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ പോലെയുള്ള പെര്‍മിഷന്‍സ് എല്ലാം അലൗ (Allow) ചെയ്തുനൽകണം. ഇത്രയും ചെയ്താൽ കുട്ടികളുടെ ഫോണ്‍ പൂര്‍ണമായും നമ്മുടെ ഫോണിലൂടെ വീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.

Essential Parental Control App Features :

Secure your social media accounts and protect your children online. Learn how to detect Instagram hacks and implement parental controls for real-time phone monitoring.

ADVERTISEMENT