ADVERTISEMENT

ദീപാവലിക്ക് ഫ്രീയായി ഒരു സ്വീറ്റ് ബോക്സ് വാങ്ങിത്തരാമോ എന്ന് ചോദിച്ചത് മാത്രമേ ഓര്‍മ്മയുള്ളൂ.. ഇൻസ്റ്റാഗ്രാമിൽ അഡ്രസ് പങ്കുവച്ച ഇൻഫ്ലുവൻസറുടെ വീട്ടുപടിക്കൽ എത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് ഓൺ ഡെലിവറി (COD) ഓർഡറുകൾ!. സോഷ്യല്‍ മീഡിയയില്‍ സ്വന്തം മേല്‍വിലാസവും ഫോൺ നമ്പറും പരസ്യപ്പെടുത്തുന്നവർക്ക് കനത്ത മുന്നറിയിപ്പാണ് ഈ അനുഭവം. 

മധുരയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ വീരമണിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തന്റെ ഫോളോവേഴ്സിനോട് സൗജന്യമായി ഒരു സ്വീറ്റ് ബോക്സ് അയച്ചുതരാമോ എന്ന് ആവശ്യപ്പെട്ട് ഇയാൾ സ്വന്തം വീടിന്റെ പൂർണ്ണമായ വിലാസവും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തി.

ADVERTISEMENT

എന്നാൽ സ്വീറ്റ് ബോക്സുകൾക്ക് പകരം ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളാണ് എത്താൻ തുടങ്ങിയത്. ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങി വലിയ വീട്ടുപകരണങ്ങൾ വരെ ഇയാളുടെ വിലാസത്തിലേക്ക് ഡെലിവറിക്കെത്തി. ഇതിനിടയിൽ 70 കോടി രൂപയുടെ മിലിട്ടറി ടാങ്ക് വരെ ഓർഡർ ചെയ്യപ്പെട്ടതായി ട്രോളുകൾ പ്രചരിക്കുന്നു. ഡെലിവറിക്കായി എത്തിയ വാഹനങ്ങളുടെയും ജീവനക്കാരുടെയും മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഇൻഫ്ലുവൻസറുടെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വ്യക്തിവിവരങ്ങൾ പരസ്യമാക്കരുത്. ഇത് എളുപ്പത്തിൽ സൈബർ കുറ്റവാളികളുടെയും ട്രോളന്മാരുടെയും കൈകളിൽ എത്തിച്ചേരുന്നു. ഒരാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും വ്യാജ ഓർഡറുകൾ വഴി ദ്രോഹിക്കുന്നതും ഇൻഫർമേഷൻ ടെക്നോളജി ആക്ട് (IT Act) പ്രകാരവും ഭാരതീയ ന്യായസംഹിത (BNS) പ്രകാരവും ഗുരുതരമായ കുറ്റമാണ്.

ADVERTISEMENT
Social Media Influencer Flooded With Fake COD Orders After Sharing Address:

Pranksters targeted a social media influencer by flooding his home with massive cash on delivery orders after he publicly shared his address on Instagram for a Diwali gift. Veeramani, an influencer from Madurai, made the mistake of posting his personal details and phone number online to ask followers for a free sweet box. Instead of sweets, delivery agents began arriving at his doorstep with expensive household appliances and unauthorized packages. Social media users and trolls quickly escalated the situation, with viral rumors even claiming a military tank worth crores was ordered. This bizarre incident serves as a serious warning about the dangers of sharing personal information and addresses on public platforms. Authorities and experts remind the public that harassing individuals through fake online orders is a punishable offense under the law.

ADVERTISEMENT
ADVERTISEMENT