കുടുംബവീടിനോടു ചേർന്ന് 4.85 സെന്റ് വാങ്ങിയപ്പോഴും പ്രവാസിയായ അസീസിന്റെ ആവശ്യങ്ങൾക്ക് കുറവൊട്ടും ഉണ്ടായിരുന്നില്ല. പ്ലോട്ടിന്റെ നിയതമല്ലാത്ത ആകൃതിക്കകത്ത് ഇതെല്ലാം എങ്ങനെ കൂട്ടിച്ചേർക്കുെമന്നതായിരുന്നു ഡിസൈനർ ആയ അരുണിന്റെ വെല്ലുവിളി. ഒരു വശത്തേക്ക് മുന പോലെ കൂർത്തുകിടക്കുന്ന തരത്തിലായിരുന്നു പ്ലോട്ട്. മുറികളുടെ ആകൃതി മാറിയാലും ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിക്കണമെന്ന വീട്ടുകാരന്റെ നിലപാടിലാണ് ആരും ശ്രദ്ധിക്കുന്ന തരത്തിലുള്ള ഡിസൈനിലേക്ക് അരുൺ എത്തിച്ചേർന്നത്.
∙ നാല് ബെഡ്റൂം, ഒാഫിസ് റൂം, ജിം, സ്വിമിങ് പൂൾ എന്നിവ മൂന്ന് നിലയിലാണ് ഒരുക്കിയത്.
∙ വെള്ളക്കെട്ടുള്ള സ്ഥലമായതിനാൽ മണ്ണു പരിശോധന നടത്തി പൈലിങ് ചെയ്താണ് വീട് പണിതത്.
∙ ലിവിങ്ങും മുൻവശത്തേക്കുള്ള െബഡ്റൂമും ചതുരാകൃതിയിൽ കൊടുത്തപ്പോൾ ഡൈനിങ് റൂമിന്റെ ഒരു ഭിത്തിക്ക് അർധവൃത്താകൃതി സ്വീകരിച്ചു.
∙ വൃത്താകൃതിയിലുള്ള ഭാഗത്താണ് വളഞ്ഞുപോകുന്ന സ്റ്റെയറും അതിനോടുചേർന്ന് ലിഫ്റ്റും ഒരുക്കിയത്.
∙ ഒന്നാംനിലയിലാണ് മൂന്ന് ബെഡ്റൂമുകൾ ഒരുക്കിയത്.
∙ മുകളിലെ ഒരു ബെഡ്റൂമിന് ത്രികോണാകൃതിയിൽ കാന്റിലിവർ ചെയ്ത ബാൽക്കണിയാണുള്ളത്. പ്ലോട്ടിന്റെ ആകൃതി മൂലം വീടിനകത്ത് സ്ഥലം കളയാതിരിക്കാൻ ഡിസൈനർ പ്രത്യേകം ശ്രദ്ധിച്ചു.
∙ മൂന്നാംനിലയിൽ ഒരു ബെഡ്റൂമും ഒാഫിസ് റൂമും ജിമ്മും സ്ഥാനം പിടിച്ചു.
∙ മൂന്നാം നിലയിൽ നിന്ന് സ്റ്റെയർ കയറിച്ചെല്ലുമ്പോഴാണ് സ്വിമിങ് പൂൾ. പൂളിന്റെ സ്വകാര്യത സൂക്ഷിക്കാൻ എക്സ്റ്റീരിയറിൽ ജിെഎ കൊണ്ടുള്ള ഫ്രെയിം കൊടുത്തു.
Area: 2800 sqft Plot: 4.95 cent Owner: അസീസ് Location: തിരുമല, തിരുവനന്തപുരം
Design: ടി. ജി. അരുൺ ദി ഗ്രാഫൈറ്റ് ഡിസൈൻ ഹോംസ്, തിരുവനന്തപുരം Email: thegraphitehomes@gmail.com