ഒരു ചെറിയ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾ പരിഗണിച്ച് ലളിതവും പ്രായോഗികവുമായ രീതിയിൽ രൂപകൽപന ചെയ്തതാണ് 995 ചതുരശ്രയടി വിസ്തീർണമുള്ള ഇൗ വീട്.
1. പരമാവധി പ്രകാശവും വായുസഞ്ചാരവും ലഭിക്കുന്ന രീതിയിൽ വീടിന്റെ ഒാരോ ഭാഗവും ക്രമീകരിച്ചിരിക്കുന്നു. ചെറിയ സ്ഥലത്തും സൗകര്യപ്രദമായ താമസ സൗകര്യം ഒരുക്കുക എന്നതാണ് ഡിസൈൻ ലക്ഷ്യം. 2. പ്രകൃതിയോട് ചേർന്ന് ലാളിത്യവും സൗന്ദര്യവും സൗകര്യവും ഒരുമിച്ച് അനുഭവിക്കാവുന്ന ഡിസൈൻ. 3. കേരളത്തിന്റെ പരമ്പരാഗത ഭംഗിയെ ആധുനിക ഡിസൈൻ സമീപനവുമായി സമന്വയിപ്പിക്കുന്നു. 4. ലിവിങ്, ഡൈനിങ്, കിച്ചൺ, മാസ്റ്റർ ബെഡ്റൂം, മറ്റൊരു ബെഡ്റൂം, രണ്ട് ടോയ്ലറ്റ്, ഫോയർ, സിറ്റ്ഒൗട്ട് എന്നിവ ചിട്ടയായും സൗകര്യപ്രദമായും ക്രമീകരിച്ചു. 5. വിശാലമായ ജനലുകൾ വായുസഞ്ചാരവും സൂര്യപ്രകാശവും ഉറപ്പാക്കുന്നു. 6. മനോഹരമായ സിറ്റ്ഒൗട്ട്, പച്ചപ്പു നിറഞ്ഞ ലാൻഡ്സ്കേപ്, സ്റ്റോൺ വിരിച്ച നടപ്പാത, തുറന്ന ഒൗട്ട്ഡോർ സ്പേസ് എന്നിവ ശാന്തവും സുഖകരവുമായ അന്തരീക്ഷം നൽകുന്നു. 7. ടെറാകോട്ട മേൽക്കൂര, തടിയുടെ സ്വാഭാവിക നിറങ്ങൾ, ലളിതമായ വെളുത്ത ഭിത്തികൾ എന്നിവ ഉൗഷ്മളമായ കേരളീയ ഭാവം നൽകുന്നു. 8. ഒാരോ ചതുരശ്രയടിയും പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ സൗകര്യവും ജീവിതാനുഭവവും നൽകുന്ന ഡിസൈൻ. അസ്മിത സലാം, നിനി ജോസഫ് ലിവിങ് സ്പേസസ്, കൽപറ്റ, വയനാട് livingspaceswyd@gmail.com
ADVERTISEMENT
ADVERTISEMENT
Beautiful 995 Sq Ft Compact Kerala Home Design:
Compact design defines this charming 995-square-foot Kerala home tailored for small families. Natural light and ventilation flood every corner of the thoughtfully planned interior spaces. Traditional aesthetics blend seamlessly with modern architectural approaches throughout the property. Essential amenities include a cozy living area, dining space, functional kitchen, and two comfortable bedrooms. Expansive windows enhance the indoor environment while connecting residents directly with nature. Terracotta roofing and white walls create a warm, authentic regional ambiance. Designed by Asmita Salam and Nini Joseph from Living Spaces in Wayanad.