കഠിനമായ അഴുക്കും കറയുമുള്ള തുണി വാഷിങ് മെഷീനിലിടുന്നതിനു മുൻപ് ഒന്നുരച്ചു കഴുകുക പതിവുണ്ടല്ലോ. ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർ അലക്കുകല്ല് അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട. അലക്കുകല്ല്, സിങ്ക്, വാഷിങ് പൗഡർ പോലെയുള്ള അവശ്യസാധനങ്ങൾ വയ്ക്കാനുള്ള സ്റ്റോറേജ് എന്നിവയടങ്ങുന്ന മൾട്ടി പർപസ് കോംപാക്ട് യൂണിറ്റ് വിപണിയിൽ.
ഇഷ്ടമുള്ള വാഷിങ് മെഷീൻ വാങ്ങി വയ്ക്കാം. വീടുകളിൽ അലക്കുകല്ലും വാഷിങ് മെഷീനും രണ്ടിടത്തായി വയ്ക്കുന്നതു കൊണ്ടുള്ള അസൗകര്യം ഒഴിവാക്കാനും സാധിക്കും.
അലക്കുകല്ലും സിങ്കും ക്വാർട്സ് കൊണ്ടാണ്. സിങ്കിനൊപ്പം പുൾ ഔട്ട് ടാപ്പുമുണ്ട്. സ്റ്റോറേജ് കാബിനറ്റ് മൾട്ടിവുഡിൽ പണിതിരിക്കുന്നതിനാൽ ഈർപ്പം തട്ടിയാലും കുഴപ്പമില്ല. ബെയ്ജ്, വുഡൻ, ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലും പല അളവുകളിലും കാബിനറ്റ് ലഭിക്കും. വില: 45,460 രൂപ മുതൽ.
കടപ്പാട്: Peekay Instore, ഇടപ്പള്ളി, കൊച്ചി