ADVERTISEMENT

മുപ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ചിന്തുവിനും നീനുവിനും വേണ്ടി ഫ്ലാറ്റ് ഒരുക്കിയപ്പോൾ ഡിസൈനർ അഭിജിത്ത് ശ്രദ്ധിച്ചത് അവരുടെ വ്യക്തിത്വം വിളിച്ചോതുന്ന ഇന്റീരിയർ ഒരുക്കാനാണ്. പല സംസ്കാരങ്ങൾ സമന്വയിക്കുന്ന, നിറപ്പകിട്ടുള്ള ഇന്റീരിയറിനോടായിരുന്നു വീട്ടുകാർക്കും താൽപര്യം. പലയിടങ്ങളിൽ നിന്നുള്ള കലാശൈലികൾ ഉൾക്കൊള്ളിച്ചിട്ടുള്ള വീട്ടകം കന്റെംപ്രറി ഓർഗാനിക് മോഡേണിസം ശൈലിയിലാണ് അഭിജിത് ഡിസൈൻ ചെയ്തിരിക്കുന്നത്.

Living

ADVERTISEMENT

∙ നീല, ചുവപ്പ് കോംബിനേഷനിലാണ് ലിവിങ് റൂം. ആക്സസറീസ്, ചുമരിലെ പെയിന്റിങ് എന്നിവ പ്രധാനമായും ഈ കളർ തീം പിന്തുടരുന്നു.

∙ ‘എൽ’ ആകൃതിയിലുള്ള നീല നിറത്തിലെ സോഫയുൾപ്പെടെ ഫർണിച്ചറെല്ലാം കസ്റ്റമൈസ് ചെയ്തതാണ്. പിയു ലെതർ കൊണ്ടാണ് കസേരകൾ.

ADVERTISEMENT

∙ പ്ലൈവുഡ് ലാമിനേറ്റ് കൊണ്ടാണ് ടിവി കൺസോൾ പണിതത്.

Dining

onlineimagesize2
ADVERTISEMENT

∙ ഫ്ലാറ്റിന്റെ യഥാർഥ പ്ലാനിൽ ഇവിടെ ലിവിങ് ആയിരുന്നു. അതു മാറ്റി ഡൈനിങ് ആക്കി. കാരണം, ഇവിടെ നിന്ന് പുറത്തെ കായലിലേക്ക് കാഴ്ച ലഭിക്കുമെന്നതു തന്നെ. ഭക്ഷണപ്രിയരായ വീട്ടുകാർക്ക് കായൽക്കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ എന്തു രസം!

∙ ഊണുമേശയ്ക്ക് മാർബിൾ ടോപ്, മെറ്റലിൽ പ്ലൈവുഡ് ലാമിനേറ്റ് കൊണ്ട് കാൽ. മേശയ്ക്കു മുകളിൽ ഫാബ്രിക് കൊണ്ട് പെൻഡന്റ് ലൈറ്റ്.

∙ ഒരു വശത്ത് പ്ലൈവുഡ് ലാമിനേറ്റ് കൊണ്ട് കൺസോൾ. അതിനു മുകളിൽ ജാപ്പനീസ് ശൈലിയിലുള്ള മിറർ.

∙ അടുക്കളയോടു ചേർന്നുള്ള ചുമരിൽ പ്ലൈവുഡ് കട്ട് ചെയ്ത് പിടിപ്പിച്ച് നീല പെയിന്റടിച്ച് ഭംഗിയേകി.

Balcony

onlineimagesize5

∙ കായല്‍ക്കാഴ്ചകളെ സ്വാഗതം ചെയ്യുന്ന ബാൽക്കണി ഫ്ലാറ്റിന്റെ ശ്രദ്ധാകേന്ദ്രമാണ്.

∙ ഡൈനിങ്, കുട്ടികളുടെ കിടപ്പുമുറി എന്നിവിടങ്ങളിൽ നിന്ന് നീണ്ടു കിടക്കുന്ന ഈ ബാൽക്കണിയിലേക്കിറങ്ങാം.

∙ പാറ്റേൺ വർക്കുള്ള ടൈൽ ഇട്ടപ്പോൾ ബാൽക്കണിയുടെ അഴക് കൂടി.

∙ കായൽ ഭംഗി ആസ്വദിച്ചിരിക്കാൻ ഇരിപ്പിടം നൽകി.

∙ ബാൽക്കണിക്ക് പച്ചപ്പേകുന്ന ചെടിയുടെ തിരഞ്ഞെടുപ്പ് പോലും ശ്രദ്ധാപൂർവം നിർവഹിച്ചു.

Kitchen

onlineimagesize3

∙ ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവയെല്ലാം ഓപ്പൺ ആണ്. അടുക്കള ചെറുതായതിനാൽ കൂടുതലും വെള്ള നിറം നൽകി.

∙ ഫോയറിൽ നിന്നായിരുന്നു അടുക്കളയിലേക്കുള്ള പ്രവേശനം. അത് ഡൈനിങ്ങിൽ നിന്നാക്കി മാറ്റി.

∙ മൾട്ടിവുഡ് കൊണ്ടാണ് കാബിനറ്റ്. ഓവർഹെഡ് കാബിനറ്റിന് വെള്ള നിറം നൽകി. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ്.

Bedroom

onlineimagesize

∙ ഫുട്ബോൾ പ്രേമികളായ കുട്ടികൾക്ക് അതേ തീമിൽ മുറി സജ്ജീകരിച്ചു.

∙ മൈതാനത്തെ ഓർമിപ്പിക്കും വിധം പച്ച, വെള്ള കോംബിനേഷനിൽ മുറിയൊരുക്കി.

∙ പ്ലൈവുഡിൽ ഫുട്ബോൾ സിഎൻസി കട്ട് ചെയ്ത് ചുമരിൽ ലൈറ്റ് അപ് ചെയ്ത് നൽകി. പിന്നിലെ ചുമരിനും ലാമിനേറ്റഡ് പ്ലൈവുഡിന്റെ ഭംഗി.

∙ ഹെഡ്ബോർഡ് പച്ച നിറത്തിൽ അപ്ഹോൾസ്റ്ററി ചെയ്തു.

ചിത്രങ്ങൾ: എസ്ബികെ ഫ്രെയിംസ്

Area: 2300 sqft, Owner: ചിന്തു സലിം & നീനു നജീബ് ഖാൻ, Location: വൈറ്റില, കൊച്ചി, Design: അഭിജിത് നന്ദകുമാർ, കൊച്ചി, Email: abijithn2@gmail.com