ADVERTISEMENT

പൊടി അലർജിയുള്ള ഒരാളെങ്കിലും ഇല്ലാത്ത വീടുകളില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ വാക്വം ക്ലീനറുകൾക്ക് ഇക്കാലത്ത് പ്രസക്തി കൂടുതലാണ്.
എവിടെയെല്ലാം വൃത്തിയാക്കണം, എങ്ങനെ വൃത്തിയാക്കണം എന്നതിന് അനുസരിച്ചു വേണം വാക്വം ക്ലീനർ തിരഞ്ഞെടുക്കാൻ. കോഡഡ് വാക്വം ക്ലീനർ, കോഡ്‌ലെസ് വാക്വം ക്ലീനർ, റോബോട്ട് വാക്വം ക്ലീനർ എന്നിങ്ങനെ വിവിധയിനം വാക്വം ക്ലീനറുകൾ വിപണിയിൽ ഉണ്ട്. തങ്ങളുടെ ആവശ്യങ്ങൾ എന്തെല്ലാമാണ് എന്നത് കൃത്യമായി മനസ്സിലാക്കി വേണം ഇതിൽ ഏതു വേണം എന്നത് നിശ്ചയിക്കാൻ.

vaccumcleaner5

വൃത്തിയാക്കുക എന്ന പൊതുവായ കാര്യമാണ് ചെയ്യുന്നതെങ്കിലും പ്ലഗ്ഗിൽ കുത്തി പ്രവർത്തിപ്പിക്കുന്ന കോ‍‍ഡഡ് വാക്വം ക്ലീനറും ( Corded Vaccum Cleaner) ചാർജ് ചെയ്ത് ഉപയോഗിക്കുന്ന കോ‍ഡ്‌ലെസ് വാക്വം ക്ലീനറും ( Cordless Vaccum Cleaner) തികച്ചും വ്യത്യസ്തമായ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

ADVERTISEMENT

മാസത്തിലൊരിക്കലോ രണ്ട് മാസം കൂടുമ്പോഴോ വീട് ‘ഡീപ് ക്ലീൻ’ ചെയ്യാനാണ് കോഡഡ് വാക്വം ക്ലീനർ പ്രധാനമായി ഉപയോഗിക്കുന്നത്. നിത്യവും പൊടി അടിക്കാൻ കോഡ്‌ലെസ് വാക്വം ക്ലീനർ കൂടുതൽ യോജിക്കും.
കോഡഡ് വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി ചാർജ് ചെയ്തുകൊണ്ടുതന്നെയാണ് പ്രവർത്തിക്കുന്നത്. കോ‍ഡ് എത്തുന്ന സ്ഥലം വരെ മാത്രമേ വൃത്തിയാക്കാനാകൂ എന്ന പരിമിതിയുണ്ട്.
കോഡ്‌ലെസ് നേരത്തേ ചാർജ് ചെയ്തുവച്ച് ആവശ്യാനുസരണം എവിടെയും കൊണ്ടുപോയി ഉപയോഗിക്കാം. കാറിന്റെ ഉൾവശം വൃത്തിയാക്കാനും വീടിനു പുറത്തെ ഭാഗങ്ങൾ ക്ലീൻ ചെയ്യാനുമൊക്കെ കോ‍‍ഡ്‌ലെസ് വാക്വം ക്ലീനർ സഹായിക്കും. ഫാൻ, സോഫ, കിടക്ക, കർട്ടൻ, ഭിത്തികൾ, കബോർഡുകൾ എന്നിങ്ങനെ സൂക്ഷ്മമായ വൃത്തിയാക്കലിന് കോ‍ഡ്‌ലെസ് വാക്വം ക്ലീനർ ഉപകരിക്കും. കോഡ് വലിച്ചുകൊണ്ടു നടക്കേണ്ട എന്നതാണ് പ്രധാന ഗുണം.

vaccumcleaner3

ഏത് മോഡലാണ് വാങ്ങുന്നത് എന്നതനുസരിച്ച് ബ്രഷുകളുടെയും നോസിലുകളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടാകുമെങ്കിലും നിലമടിക്കാനും പൊടി തട്ടാനുമൊക്കെയുള്ള ഫ്ലോർ ബ്രഷ്, മൾട്ടിപർപ്പസ് ബ്രഷ് തുടങ്ങിയ ബേസിക് നോസിലുകൾ എല്ലാം മോഡലുകൾക്കും ഒപ്പമുണ്ടാകും.

ADVERTISEMENT

കുറഞ്ഞതു 12–15 കിലോ പാസ്ക്കൽ സക്‌ഷൻ പവർ വേണം പൊടി നന്നായി വലിച്ചെടുക്കാൻ. വാക്വം ക്ലീനർ വാങ്ങുമ്പോൾ മോട്ടോർ വാട്ടേജ് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കോ‍ഡ്‌ലെസ് വാക്വംക്ലീനർ 30–40 മിനിറ്റ് പ്രവർത്തിക്കാൻ ഏകദേശം 200–250 വാട്ട് വൈദ്യുതി വേണ്ടിവരും.
ബാറ്ററിയുടെ പ്രവർത്തനക്ഷമത കോഡ്‌ലെസ് വാക്വം ക്ലീനറിൽ വളരെ പ്രധാനമാണ്. മിക്ക വാക്വം ക്ലീനറുകളും ഒറ്റത്തവണ ചാർജ് ചെയ്താൽ 45 മിനിറ്റ് വരെ ഉപയോഗിക്കാം. പല മോഡലുകൾക്കും അഡീഷണൽ ബാറ്ററി വാങ്ങി ഉപയോഗിക്കാനും സൗകര്യമുണ്ട്. മോഡൽ അനുസരിച്ച് 3,000– 6,000 രൂപ അഡീഷണൽ ബാറ്ററിക്ക് വിലവരും. ബാറ്ററി തീർന്നിടത്ത് ജോലി നിർത്തേണ്ടിവരുമെന്നതാണ് കോഡ്‌‍ലെസ്സിന്റെ ന്യൂനത. എക്സ്ട്രാ ബാറ്ററി ഉണ്ടെങ്കിൽ സമയം ദീർഘിപ്പിക്കാം.

vaccumcleaner4

സക്‌ഷൻ പവർ കൂടുന്ന ജോലികൾ ചെയ്യുമ്പോൾ ചാർജ് പെട്ടെന്ന് കുറയാൻ സാധ്യതയുണ്ട്. പവർഫുൾ മോഡലുകൾക്ക് പൊതുവേ ചാർജ് പെട്ടെന്ന് തീരും.
₨ 5,000 മുതൽ ₨ 65,000 വരെ വിലയുള്ള കോ‍ഡ്‌ലെസ് വാക്വം ക്ലീനർ വിപണിയിലുണ്ട്. എന്തെല്ലാം സൗകര്യങ്ങൾ ഉണ്ട്, എത്ര സക്‌ഷൻ പവർ ഉണ്ട് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് വാക്വം ക്ലീനറിന്റെ വില വരുന്നത്.

ADVERTISEMENT

മോഡലുകൾക്ക് അനുസരിച്ച് 200 എംഎൽ മുതൽ ഒന്നര ലീറ്റർ വരെയാണ് ഡസ്റ്റ് ബിൻ കപ്പാസിറ്റി. ചില മോഡലുകൾക്ക് ബിൻ കപ്പാസിറ്റി കുറവാകും. വലിയ ബിൻ ആണെങ്കിൽ മാസത്തിൽ ഒന്നോ മറ്റോ വൃത്തിയാക്കിയാൽ മതിയാകും. ബിൻ സെൽഫ് ക്ലീൻ ചെയ്യുന്ന മോഡലുകൾ ഉയർന്ന ശ്രേണിയിൽ ഉണ്ട്. ബാഗിൽ പൊടി ശേഖരിക്കുന്ന മോഡൽ ആണ് വാങ്ങുന്നതെങ്കിൽ ഇതിന്റെ എക്സ്ട്രാ ചെലവ് ഓർക്കണം. ഫിൽറ്റർ മാറ്റലാണ് മറ്റൊരു ചെലവ് വരുന്നത്. കഴുകാവുന്ന ഫിൽറ്ററുകളാണ് കോഡ‍്‌ലെസ് വാക്വം ക്ലീനറുകളുടേത്.

vaccumcleaner

ഫർണിച്ചറിന്റെ അടിയിലും മറ്റുമുള്ള പൊടി ശരിയായി കാണാൻ എൽഇഡി ലൈറ്റ് ഉള്ള മോഡലുകളും പൊടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രകാശിക്കുന്ന ഡിജിറ്റൽ മോഡലുമെല്ലാം വിപണിയിൽ ഉണ്ട്. മോട്ടോറിന് ഉൾപ്പെടെ വാറന്റി ഉറപ്പാക്കിയ ശേഷം മാത്രം ഏത് ബ്രാൻഡ് ആണെങ്കിലും വാങ്ങാൻ ശ്രദ്ധിക്കുക.

Corded vs Cordless Vacuum Cleaners: Which One Is Best?:

Vacuum is an essential home appliance today due to the prevalence of dust allergies in almost every household. Choosing the right vacuum cleaner depends on your specific cleaning needs and the areas you want to target. Various models are available in the market, including corded, cordless, and robotic vacuum cleaners. Corded vacuum cleaners are generally ideal for deep cleaning sessions done once or twice a month. Cordless vacuum cleaners offer high portability and convenience for daily dusting and hard-to-reach spots. Understanding suction power, battery life, and dust bin capacity will help you make a smart purchase. Always consider motor wattage, available accessories, and warranty before buying a vacuum cleaner.