ADVERTISEMENT

ഗേറ്റ് ലൈറ്റ്

തൂണുകൾ, പാരപ്പെറ്റ്, ഇടവഴി, ഗാർഡൻ, മതിൽ എന്നിങ്ങനെ സൂര്യപ്രകാശം കിട്ടുന്ന എവിടെയും മൾട്ടിപർപസ് ഗേറ്റ് ലൈറ്റ് സ്ഥാപിക്കാം. പോളികാർബണേറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കാഴ്ചയ്ക്കു ഭംഗിയുള്ള ഈ അലങ്കാര വിളക്കുകളുടെ മുകളിലാണ് പാനൽ വരുന്നത്. നിരപ്പായ പ്രതലത്തിൽ താഴ്ഭാഗം സ്ക്രൂ ചെയ്തു ഘടിപ്പിക്കാം. റിമോട്ട് ഉള്ള മോഡലും ലഭ്യമാണ്. ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. അഞ്ച് മണിക്കൂർ ചാർജ് ചെയ്താൽ 12 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ സാധിക്കും.

ADVERTISEMENT

കൂൾ വൈറ്റ്, ന്യൂട്രൽ വൈറ്റ്, വാം വൈറ്റ്, നീല, പച്ച, ചുവപ്പ് എന്നിങ്ങനെ ഇഷ്ടമുള്ള ലൈറ്റ് തിരഞ്ഞെടുക്കാൻ സാധിക്കുന്ന മോഡലുമുണ്ട്. പാർട്ടികൾക്കും ആഘോഷങ്ങൾക്കും ഡാൻസിങ് ലൈറ്റ് മോഡ് തിരഞ്ഞെടുക്കാം. റിമോട്ട് ഉപയോഗിച്ച് ഇഷ്ടനിറം തിരഞ്ഞെടുക്കുകയും വെളിച്ചത്തിന്റെ തീവ്രത നിയന്ത്രിക്കുകയും ചെയ്യാം. ആവശ്യമുള്ള സമയം സെറ്റ് ചെയ്താൽ അതനുസരിച്ച് തനിയെ ഓഫ് ആകും. ഒരു വർഷം വാറന്റി. വില: 2,046 രൂപ, 2,786 രൂപ

വോൾ വാഷർ

onlineimagesize4
ADVERTISEMENT

ഔട്ട് ഡോർ ലൈറ്റ് ആണ് വോൾ വാഷറുകൾ. മതിൽ, പാരപെറ്റ് വോൾ, എന്നിവിടങ്ങളിൽ സ്ഥാപിക്കാം. ബ്രൈറ്റ്, ഡിം മോഡിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. വാം ലൈറ്റ് പൊഴിക്കുന്ന ഈ വിളക്കുകൾ സ്ക്രൂ ചെയ്ത് പിടിപ്പിക്കാം.

ഓട്ടമാറ്റിക് ഓൺ, ഓഫ് സൗകര്യമുണ്ട്. ബ്ലാക് മാറ്റ് ഫിനിഷിലുള്ള പോളി കാർബണേറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ലൈറ്റിനു മുകളിലാണ് പാനൽ വരുന്നത്. ലിഥിയം അയൺ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ലൈറ്റ് സ്ഥാപിക്കാൻ ശ്രദ്ധിക്കണം.

ADVERTISEMENT

ഏതു സോളർ ലൈറ്റ് ഉപയോഗിക്കുമ്പോഴും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം പാനലുകൾ ഇടയ്ക്ക് വൃത്തിയാക്കണം എന്നതാണ്. കാര്യക്ഷമമായ പ്രവർത്തനത്തിന് ഇതാവശ്യമാണ്. ഒരു വർഷമാണ് വാറന്റി. വില:1,188 രൂപ, 1,680 രൂപ, 1,050 രൂപ, 2,170 രൂപ (മോഡലുകൾക്കനുസരിച്ച്)

ഫ്ലഡ് ലൈറ്റ്

onlineimagesize5

മറ്റ് ലൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഫ്ലഡ് ലൈറ്റിനൊരു പ്രത്യേകതയുണ്ട്. ഇതിൽ ലൈറ്റും പാനലും വെവ്വേറെയാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ പാനൽ മാത്രം സൂര്യപ്രകാശം കിട്ടുന്നയിടത്ത് വച്ചാൽ മതി. ലൈറ്റ് ഇഷ്ടമുള്ളയിടത്ത് വയ്ക്കാൻ സാധിക്കും. ഇവ രണ്ടും തമ്മിൽ വയർ വഴിയാണ് ബന്ധിപ്പിക്കുന്നത്. ലൈറ്റിൽ ചാർജിങ് ഇൻഡിക്കേറ്ററും നൽകിയിട്ടുണ്ട്. പിടിപ്പിക്കാനുള്ള ക്ലാംപും മറ്റ് ആക്സസറീസും ഒപ്പം ലഭിക്കും.

ബ്ലാക് എബിഎസ്, പോളികാർബണേറ്റ് എന്നിവ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. 1500 ലൂമൻ ഔട്ട്പുട്ട് നൽകുന്ന 5050 എൽഇഡിയാണ് നൽകിയിട്ടുള്ളത്. റിമോട്ട് വഴി പ്രവർത്തിപ്പിക്കാം. ഓട്ടമാറ്റിക് ഓൺ, ഓഫ് സൗകര്യമുണ്ട്. ഒരു വർഷമാണ് വാറന്റി. 3,500 രൂപയാണ് വില.

സ്ട്രീറ്റ് ലൈറ്റ്

onlineimagesize2

ഊർജം ലാഭിക്കുന്ന സ്മാർട്ട് സോളർ സ്ട്രീറ്റ് ലൈറ്റ് മുറ്റം, നടവഴി, ഗാർഡൻ, ടെറസ് എന്നവിടങ്ങളെല്ലാം പ്രകാശമാനമാക്കാൻ സഹായിക്കുന്നു. ലൈറ്റ്, പാനൽ,റിമോട്ട്, പിടിപ്പിക്കാനുള്ള ക്ലാംപ് തുടങ്ങിയവയാണ് പൊതുവായി ഇതിന്റെ ഭാഗങ്ങൾ. ലൈറ്റിന്റെ മുകളിൽ പാനൽ വരുന്നു. ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ചുമര്, വിളക്കുകാൽ എന്നിവിടങ്ങളിൽ ഘടിപ്പിക്കാം. മോഷൻ സെൻസർ ഉള്ള മോഡലുകളും ലഭ്യമാണ്. അതായത് ഡിം മോഡിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഏതെങ്കിലും ചലിക്കുന്ന വസ്തു അതിന്റെ പരിധിയിൽ വന്നാൽ തീവ്ര പ്രകാശത്തിലേക്ക് മാറും. ഈ വസ്തു മാറിയാൽ വീണ്ടും ഡിം മോഡിലേക്ക് എത്തും. ഡിം മോഡിൽ 30 ശതമാനം പ്രകാശമേ ലഭിക്കൂ.

ടൈമർ സൗകര്യവും ലഭ്യമാണ്. അതായത് ആവശ്യാനുസരണം സമയം സെറ്റ് ചെയ്തു വച്ചാൽ അത്രയും നേരം തീവ്ര പ്രകാശത്തിലും അതിനു ശേഷം ഡിം ലൈറ്റിലും പ്രവർത്തിക്കും. ഊർജം ലാഭിക്കാൻ ഇതു സഹായിക്കുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ തനിയെ ഓൺ ആവുകയും സൂര്യൻ ഉദിക്കുമ്പോൾ ഓഫ് ആകുകയും ചെയ്യും. ഒരു വർഷം വാറന്റിയുണ്ട്. അഞ്ച് മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത് വയ്ക്കണം. വില: 3,588 രൂപ, 4,620 രൂപ, 11,060 രൂപ (മോഡലുകൾക്കനുസരിച്ച്)  

കടപ്പാട്: Dewton LED, dewtonled@gmail.com