കെഎംഇഎ കോളജ് ഓഫ് ആർക്കിടെക്ചറിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ ദർബാർ ഹാളിൽ സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധ നേടുന്നു. ഓഗസ്റ്റ് ഒന്ന് വരെയാണ് പ്രദർശനം. KSCOPE 26 എന്നു പേരിട്ടിരിക്കുന്ന പ്രദർശനം വിദ്യാർഥികളുടെ അഞ്ചു വർഷം നീണ്ട ആർക്കിടെക്ചർ പഠന യാത്രയുടെ ആഘോഷത്തിന്റെ നേർക്കാഴ്ചയാണ്. പല സ്ഥലങ്ങൾ, ആളുകൾ എന്നിവയുടെ നിരീക്ഷണങ്ങളിൽ നിന്നുരുത്തിരിഞ്ഞ, കുട്ടികളുടെ ക്രിയാത്മകമായ പരീക്ഷണങ്ങളാണ് ഇവിടെ കാണാനാവുക.‘വരവട്ടം’ എന്ന പേരിൽ, വർക്ഷോപ്പിന്റെ ഭാഗമായി കുട്ടികളുടെ വിരൽത്തുമ്പിൽ വിരിഞ്ഞ കലാസൃഷ്ടികളും പ്രദർശനത്തിലുണ്ട്. പൊതു സ്ഥലങ്ങൾ, വീടുകൾ തുടങ്ങിയവയെ ആർക്കിടെക്ചറിന്റെ വീക്ഷണകോണിലൂടെ വിദ്യാർഥികൾ പുനർനിർവചനം ചെയ്തിരിക്കുന്നത് ഇവിടെ കണ്ടെത്താനാവും.
ചിത്രങ്ങൾ: ഹരികൃഷ്ണൻ