വിദ്യാർഥികൾക്ക് മികച്ച കരിയർ സ്വന്തമാക്കാൻ ഒൻപതു വഴികൾ ways toseek a better career and future
Mail This Article
ഇന്നത്തെ ലോകത്ത് വിജയം നിശ്ചയിക്കുന്ന ഘടകം ബിരുദം മാത്രമല്ല. തിരഞ്ഞെടുക്കുന്ന കോഴ്സിന്റെ പ്രസക്തിയും വിദ്യാർഥിയുടെ പരിശ്രമവും ഒരുപോലെ മൂല്യമുള്ള കാര്യങ്ങളാണ്. ജീവിതയാത്ര വിജയമാക്കാൻ വൈദഗ്ധ്യവും തുടർച്ചയായ പഠനവും ആവശ്യമാണ്.
1.‘ഒരു കഴിവ്’ മാത്രം മതിയാകില്ല. കുറഞ്ഞത് രണ്ട്, മൂന്ന് സ്കിൽസ് ഡെവലപ് ചെയ്യുക.
2. കമ്യൂണിക്കേഷൻ സ്കിൽസ് (ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം) മെച്ചപ്പെടുത്തുക. ഇംഗ്ലിഷ് മികവ് ജോലി ലഭിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
3. ഇന്റേൺഷിപ്: ഏതു കോഴ്സായാലും പ്രായോഗിക പരിചയം വിലമതിപ്പുള്ളതാണ്.
4. നെറ്റ്‌വർക്കിങ്: കോഴ്സ് പൂർത്തിയാക്കിയ ശേഷം അ തേ മേഖലയിലെ ആളുകളുമായി ബന്ധം സ്ഥാപിക്കുക.
5. തുടർച്ചയായ പഠനം: പഠനം ഒരിക്കലും അവസാനിക്കുന്നില്ല എന്നുള്ള തിരിച്ചറിവുണ്ടാകണം.
6. വിദ്യാർഥികൾ മാതാപിതാക്കളുടെ അഭിപ്രായം കേൾക്കണം. പക്ഷേ, അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കണം. ‘ട്രെൻഡ്’ മാത്രം പിന്തുടരരുത്.
8. നിലവിൽ ജോലി ചെയ്യുന്നവർ ജോലിക്ക് അ നുബന്ധമായ കോഴ്‌സുകൾ തിരഞ്ഞെടുക്കുക.പ്രമോഷൻ, ഉയർച്ച എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുക. കരിയർ മാറ്റം ലക്ഷ്യമിടുന്നവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തിരഞ്ഞെടുക്കുക.
9. ഫ്യൂച്ചർ ട്രെൻഡുകൾ: എഐ ആൻഡ് മെഷീൻ ലേണിങ്, ഗ്രീൻ എനർജി, ഡിജിറ്റൽ മാർക്കറ്റിങ്.
