ഹൃദയത്തേയും തലച്ചോറിനേയും പൊന്നുപോലെ കാക്കും വാൾനട്ട്സ്: അറിയാം ആരോഗ്യഗുണങ്ങൾ From Mood to Memory: How Walnuts Can Transform Your Health
Mail This Article
വാൾട്ടനിനെ സൂക്ഷിച്ചൊന്നു നോക്കിയാൽ തലച്ചോറിന്റെ ആകൃതി അതിൽ കാണാം... ഈ സാമ്യം വെറുതേയല്ല ശരിക്കും തലച്ചോറിനെ ആരോഗ്യകരമായി വയ്ക്കാൻ വാൾനട്ടുകൾക്ക് കഴിയുമെന്ന് പല പഠനങ്ങളും പറയുന്നു. എലികളിൽ നടത്തിയൊരു പരീക്ഷണ പ്രകാരം വാർനട്ടുകൾ ഓർമശക്തി, പഠന നിലവാരം, ചലനരീതിയുടേയും കഴിവുകളുടേയും മികവ്, ഉത്കണ്ഠ നിരക്കുകൾ കുറയ്ക്കുക എന്നിവയിൽ മികവു പുലർത്തുന്നുണ്ടെന്ന് പറയുന്നു... വളരെ ചുരുക്കം ചില സസ്യോത്പന്നങ്ങൾ മാത്രമേ ഓമേഗ3 ഫാറ്റി ആസിഡുകൾ ശരീരത്തിന് നൽകുന്നതായിട്ടുള്ളൂ... അതിൽ പ്രധാനിയാണ് വാൾനട്ടുകൾ.
വാൾനട്ടുകൾ ശരീരത്തിനാകമാനം നൽകുന്ന ഗുണങ്ങളെ കുറിച്ച് അറിയാം...
1. ഹൃദയാരോഗ്യത്തിന്റെ കാവലാൾ
വാൾനട്ടിൽ ഉയർന്ന അളവിൽ ആൽഫ–ലിനോലെനിക് ആസിഡും ഓമേഗ 3യും അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഡയറ്റിൽ ഇവ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മോശം കൊളസ്ട്രോൾ മാത്രമല്ല രക്ത സമ്മർദ്ദം കുറയ്ക്കാനും ഇത് ഉപകരിക്കും.
ഇവ നമ്മുടെ ധമനികളുടെ ഇലാസ്റ്റികത നിലനിർത്താനും വഴിയൊരുക്കുന്നു. തലച്ചോറിൽ നിന്ന് ഓക്സിജനേറ്റഡായ രക്തം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുന്ന ജോലിയാണ് ധമനികൾക്കുള്ളത്. വാൾനട്ടുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി രക്തചംക്രമണം നന്നായി നടക്കുകയും ചെയ്യും.
2. തലച്ചോറിന് ഉണർവും മൂഡ് ബൂസ്റ്റും
വാൾനട്ടുകളിലെ പോളിഫിനോളുകളും വൈറ്റമിൻ ഇയും തലച്ചോറിലെ വീക്കവും ഓക്സിഡേറ്റീവ് തകരാറുകളും വരുന്നതിന്റെ തോതു കുറയ്ക്കും.
വാൾനട്ടുകളിലുള്ള ഓമേഗ3 നമ്മുടെ മൂഡ് മെച്ചപ്പെടുത്താൻ സഹായകമാണ്. വിഷാദം, ഉത്കണ്ഠാ രോഗികൾ ഇത് കഴിക്കുന്നത് നല്ലതാണ്. ഇവ ഏകാഗ്രത വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്.
3. ശരീരഭാരം നിയന്ത്രിക്കാനും ഗട്ട് ഹെൽത്ത് മെച്ചപ്പെടുത്താനും കേമം
കാലറിയുടെ അളവ് കൂടുതലാണെങ്കിലും വാൾനട്ടിലെ നാരുകളും പ്രോട്ടീനും ചേർന്ന് കുറച്ചു കഴിക്കുമ്പോൾ തന്നെ നല്ല നിറവു തോന്നിപ്പിക്കും.. അതുകൊണ്ടു തന്നെ ഡയറ്റ് ശീലമാക്കുന്നവരുടെ ഉറ്റ ചങ്ങാതിയാണ് വാൾനട്ട്. ഇതു കഴിക്കുന്നതോടെ അനാരോഗ്യകരമായ ചെറുകടികൾ ഇടയ്ക്കിടെ കഴിക്കുന്ന ശീലം കുറഞ്ഞു വരും.
ഗട്ടിനെ മെച്ചപ്പെടുത്തുന്ന നല്ല ബാക്റ്റീരിയകൾ വളരാൻ വാൾനട്ട് കഴിക്കുന്നത് സഹായിക്കും.. ഇതിലെ പോഷകങ്ങൾ കുടലുകളെ ആരോഗ്യകരമാക്കി നിലനിർത്തുകയും ചെയ്യും.
4. ചർമം, മുടി ഒക്കെ തിളങ്ങും
ബയോട്ടിൻ, ഒമേഗ 3, ആന്റീഓക്സിഡന്റുകൾ എന്നിവ ധാരാളമടങ്ങിയ വാൾനട്ടുകൾ ചർമത്തിന്റെ ഇലാസ്റ്റികത നിലനിർത്തും. ഇതു ചർമത്തിനാവശ്യമായ ജലാംശം നിലനിർത്തി തലമുടിക്ക് കരുത്തുറ്റതാക്കി മാറ്റും.
ഇതു കൂടാതെ കാൻസർ സാധ്യത കുറയ്ക്കാനും വാൾനട്ടുകൾ നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നു. പുരുഷന്മാരിൽ സ്പേമിന്റെ ആരോഗ്യം മെച്ചപ്പെടുത്തി അവരുടെ പ്രത്യുത്പാദന ശേഷി കൂട്ടാനും വാൾനട്ടുകൾ സഹായിക്കും..