ADVERTISEMENT

‘നല്ലൊരു കുട്ടി. പക്ഷേ കൈയ്യിലിരിപ്പ് ഇങ്ങനെയായിപ്പോയല്ലോ... ’ എന്ന് വരുൺ പ്രഭാകറിനെക്കുറിച്ച് ഓർക്കാത്ത മാതാപിതാക്കളുണ്ടാകില്ല. ദൃശ്യം ഒന്ന് സിനിമയിലെ വില്ലനായ, ഗോലി കണ്ണുകളുള്ള ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് പതിമൂന്നു വർഷത്തിനു ശേഷം ദൃശ്യം മൂന്നാം ഭാഗവും തകർത്തോടുന്നത്.


‘‘ ദൃശ്യം 3 വരുന്നു എന്നു കേട്ടപ്പോൾ കൂട്ടുകാരൊക്കെ ചോദിച്ചിരുന്നു. ഇനി നീയെങ്ങാൻ തിരിച്ചു വരുന്നതായിരിക്കുമോ പടത്തിന്റെ ട്വിസ്റ്റ് ?! പടം ഇറങ്ങിക്കഴിഞ്ഞപ്പോൾ ‘ഡെഡ് ബോഡിയായാലും നീയൊന്നും ഞങ്ങടെ ജോർജ്ജുകുട്ടി ചേട്ടന് സ്വൈരം കൊടുക്കില്ല അല്ലേടാ...’ എന്നായി. ’’

ADVERTISEMENT

കൂട്ടുകാരുടെയും പ്രേക്ഷകരുടെയും കമന്റും അഭിനന്ദനങ്ങളും അന്വേഷണങ്ങളും ആസ്വദിച്ച് പുതിയ സിനിമകളുടെയും ബിസിനസ്സിന്റെയും തിരക്കിൽ പറന്നു നടക്കുകയാണ് വരുൺ പ്രഭാകറായി അഭിനയിച്ച റോഷൻ ബഷീർ. വിവാഹിതനും അച്ഛനുമാണ് ഇപ്പോൾ റോഷൻ.

‘‘ ദൃശ്യം സിനിമ എന്നു പറയുമ്പോൾ ആളുകൾ ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും ഓർക്കുന്നത് എന്റെ മുഖമായിരിക്കും. കാരണം എന്റെ കഥാപാത്രത്തിന്റെ മരണമാണല്ലോ ആ സിനിമയുടെ നട്ടെല്ല്. ആദ്യ സിനിമയിൽ വളരെക്കുറച്ച് സമയമേ റോൾ ഉള്ളുവെങ്കിലും പതിമൂന്നു വർഷത്തിനു ശേഷം സിനിമയുടെ മൂന്നാം ഭാഗം ഇറങ്ങുമ്പോഴും അതിലെ മറ്റെല്ലാ നടീനടന്മാരെപ്പോലെയും ആളുകൾ എന്നെയും അന്വേഷിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. ലാലേട്ടന്റെ സിനിമകളിലെ പത്ത് മികച്ച കഥാപാത്രങ്ങളെ എണ്ണിയാൽ അതിൽ ദൃശ്യമുണ്ട്. അത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത് ഭാഗ്യമാണ്.’’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT