‘രണ്ടു കോടി രൂപ വേണം..’; വിവാഹമോചനത്തിനു പിന്നാലെ മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ കേസുമായി ഹൻസിക South Indian Actress Hansika Motwani Files Defamation Suit
Mail This Article
വിവാഹമോചനത്തിനു പിന്നാലെ മുൻ ഭർത്താവ് സോഹേൽ ഖതൂരിയയുടെ സഹോദരി മുസ്‌കാൻ നാൻസി ജെയിംസിനെതിരെ മാനനഷ്ട കേസ് നൽകി തെന്നിന്ത്യന്‍ താരം ഹൻസിക മൊത്വാനി. രണ്ട് കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടാണ് കേസ്. മുംബൈ സെഷൻസ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.
താരത്തിനെതിരെ പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വ. അദ്‌നാൻ ഷെയ്ഖ് മുഖേനെയാണ് താരം ഹർജി ഫയൽ ചെയ്തത്. ഹൻസികയുടെ സഹോദരൻ പ്രശാന്ത് മൊത്വാനിയുടെ മുൻ ഭാര്യയാണ് മുസ്കാൻ.
സോഷ്യൽ മീഡിയയിലൂടെ മുസ്‌കാൻ തനിക്കെതിരെ തെറ്റായതും അപകീർത്തികരമായതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ഹൻസികയ്ക്കും സഹോദരൻ പ്രശാന്തിനുമെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ മുസ്‌കാൻ ഉന്നയിച്ചിരുന്നു.
കടം നൽകിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ഹൻസിക പറയുന്നു. പ്രശാന്തുമായുള്ള വിവാഹ സമയത്താണ് മുസ്‌കാൻ ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകിയില്ലെന്നും ഹൻസിക പറയുന്നു.
സഹോദരന്റെ വിവാഹത്തിൽ ചെറിയ ഇടപെടൽ മാത്രമേ നടത്തിയിട്ടുള്ളൂ. വിവാഹശേഷം ഇവർക്കൊപ്പമല്ല താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഹൻസിക പറഞ്ഞു. മുസ്‌കാനെതിരെ ക്രിമിനൽ മാനനഷ്ട കേസും ഹൻസിക നൽകിയിട്ടുണ്ട്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഈ കേസ് നൽകിയത്.
ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മുസ്കാൻ നാൻസി. 2020 ലാണ് മുസ്കാനും പ്രശാന്തും വിവാഹിതരാകുന്നത്. 2022 മുതൽ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ്.