‘‘വിഷമിക്കാതിരിക്ക് പാ, നല്ലതേ സംഭവിക്കൂ..’, എനിക്കും, എന്റെ കുടുംബത്തിനും വേണ്ടി ജയിച്ച ദിവസം’; വൈകാരിക കുറിപ്പുമായി രവി മോഹൻ Ravi Mohan Hails Vijay's Historic Tamil Nadu Election Victory
Mail This Article
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ടിവികെ നേതാവും നടനുമായ വിജയിനെ അഭിനന്ദിച്ച് നടന്‍ രവി മോഹൻ. പതിറ്റാണ്ടുകളായി തമിഴക രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന വന്‍ ശക്തികളെ പിന്നിലാക്കി വിജയ് നടത്തിയ മുന്നേറ്റത്തെയാണ് താരം കുറിപ്പിലൂടെ പ്രശംസിച്ചത്.
‘‘വിജയ് അണ്ണാ, അധികാരം കൊടുക്കാം… പക്ഷേ ആദരം നമ്മള്‍ സ്വന്തമായി നേടേണ്ടതാണ്. ഇത് രണ്ടും നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു. നിങ്ങൾ ഭാഗ്യവാനാണ്. ഇത് ഒരു വിജയം മാത്രമല്ല, വിശ്വാസത്തോടെ മുദ്രകുത്തിയ ഒരു വിപ്ലവമാണ്. ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട് അണ്ണാ.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടന്ന നമ്മുടെ കൂടിക്കാഴ്ചയിൽ നിങ്ങൾ പറഞ്ഞ വാക്കുകൾ- “വിഷമിക്കാതിരിക്ക്, പാ, നല്ലതേ സംഭവിക്കൂ...”- അതായിരുന്നു നിങ്ങൾ എനിക്കും, എന്റെ കുടുംബത്തിനും വേണ്ടി ജയിച്ച ദിവസം.
മുന്നോട്ട് പോവൂ അണ്ണാ… ഭാവി ഇതിനോടകം താങ്കൾക്ക് അനുകൂലമായി മാറിയിരിക്കുന്നു. എന്നും സ്നേഹം മാത്രം താങ്കളോട്.’’- രവി മോഹന്‍ കുറിച്ചു.