സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ ടീസർ ഹിറ്റ്. ‘സീൻ’ എന്നു പേരിട്ട ചിത്രം ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക നിർമ്മിക്കുന്നു. 2026 നവംബർ 6 ന് ദീപാവലി റിലീസായി സീൻ തിയറ്ററുകളിലെത്തും. നസ്‌ലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായികയാകുന്നത് നസ്രിയ നസിം.
ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് കഥാപാത്രമായാണ് സൂര്യ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം.
ADVERTISEMENT
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണ് സീൻ. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ.
Suriya's Next Film 'Seene' Title Teaser Out, Diwali 2026 Release Announced:
Seene, a Tamil film starring Suriya and directed by Jithu Madhavan, has released its title teaser, generating significant buzz. Produced by actress Jyothika under the banner of 2D Entertainment, the movie is slated for a Diwali release on November 6, 2026. Nazriya Nazim will play the female lead opposite Suriya, who portrays a police officer named DSP Inbaraj. The film also features Naslen in a prominent role, with music by Sushin Shyam, and post-production work is currently underway.