ADVERTISEMENT

നടൻ ജയം രവിയും ഗായിക കെനീഷ ഫ്രാൻസിസും ഒന്നിച്ച് പുകവലിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഇപ്പോഴിതാ, ഇതിനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയം രവിയുടെ ഭാര്യ ആർതി.

‘സൂര്യ, അജിത്ത്, വിക്രം, കമൽ ഇവരേക്കാളൊക്കെ എന്റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയമുണ്ട്, അതിന് 100 ഓസ്കാർ അവാർഡ് വരെ കൊടുക്കാം ഡാ’ എന്നാ ആര്‍തി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

ജയം രവിയും കെനീഷയും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുവരും കഞ്ചാവാണ് ഉപയോഗിച്ചതെന്ന ആരോപണങ്ങൾ ഉയർന്നതോടെ നടനെതിരെ കടുത്ത വിമർശനമുണ്ടായി. തൊട്ടുപിന്നാലെയാണ് ജയം രവിയുടെ മുൻനിലപാടുകളെയും മാധ്യമങ്ങൾക്ക് മുന്നിലെ പ്രകടനങ്ങളെയും പരിഹസിച്ചുകൊണ്ട് ആർതി രംഗത്തെത്തിയത്.

ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആരതിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി ജയം രവിക്ക് നിർദേശം നൽകിയിരുന്നു.

ADVERTISEMENT
Jayam Ravi's Wife Slams Actor Over Viral Smoking Video:

Jayam Ravi's wife, Aarti, has indirectly criticized the actor after videos of him smoking with singer Kanisha Francis went viral. Allegations of cannabis use surfaced, leading to criticism against Jayam Ravi, prompting Aarti's social media post. The couple's divorce case is currently before the Chennai Family Court, which ordered Jayam Ravi to pay Aarti interim alimony of 3 lakh rupees per month. This situation highlights a public disagreement within a prominent celebrity marriage.

ADVERTISEMENT
ADVERTISEMENT