‘താങ്കൾ മാത്രമാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ’: പ്രോട്ടീൻ പൗഡറിൽ പുഴുക്കളെ കണ്ടെത്തിയെന്ന് ബിപാഷ ബസു
Bipasha Basu Finds Insects in Protein Powder, Demands FDA Action
പ്രോട്ടീൻ പൗഡറിൽ പുഴുക്കളെ കണ്ടെത്തിയെന്ന് ബോളിവുഡ് നടി ബിപാഷ ബസു. താൻ പുതിയതായി തുറന്ന പ്രോട്ടീൻ പൗഡർ ജാറിൽ ചെറിയ പുഴുക്കൾ ഉള്ളതായാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ചെറിയ പുഴുവിനെ കൈകൊണ്ടെടുത്തുകാണിച്ചുകൊണ്ട്, പുതിയ ഡബ്ബ നിറയെ ചെറിയ പുഴുക്കളാണെന്ന് പറയുന്ന വിഡിയോ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.
മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയെ ടാഗ് ചെയ്തുകൊണ്ടാണ് ബിപാഷയുടെ പോസ്റ്റ്. ‘ഞങ്ങൾ വാങ്ങുന്ന സാധനങ്ങളിൽ മായം ചേർത്തതോ കേടായതോ ആയ ഉൽപ്പന്നങ്ങൾ ലഭിക്കാതിരിക്കാൻ താങ്കൾ മാത്രമാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ’ എന്നാണ് അദ്ദേഹത്തോടായി വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
ADVERTISEMENT
മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളും നടപടികളും നടന്നുവരുന്നതിനിടയിലാണ് ബിപാഷയുടെ ഈ പ്രതികരണം.
ADVERTISEMENT
Bipasha Basu Finds Insects in Protein Powder, Demands FDA Action:
Bipasha Basu, a Bollywood actress, revealed the presence of small insects in a newly opened protein powder jar, sparking concerns about product safety. She shared a video on Instagram Stories showing the insects and tagging the Maharashtra Food and Drug Administration (FDA) Commissioner, Tukaram Mundhe. Basu expressed her hope that the FDA would ensure consumers receive unadulterated and undamaged products. This incident occurs amidst ongoing stringent checks and actions led by Commissioner Mundhe to guarantee food safety and prevent adulteration in Maharashtra. Her complaint highlights a critical issue for consumers relying on product integrity.