തമിഴ് സൂപ്പർതാരം വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ‘പവര്‍ ഹൗസ്’ എന്നു പേരിട്ടു. മൂന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വിഡിയോയ്ക്കൊപ്പമാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്രത്തിനൊപ്പം റിയ ഷിബുവും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഇരു മുഗന്’ ശേഷം ആനന്ദും വിക്രവും ഒന്നിക്കുന്ന സിനിമയാണിത്.
ADVERTISEMENT
സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ജി ശരവണനും സായ് സിദ്ധാര്‍ഥുമാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം – ആര്‍ ഡി രാജശേഖര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – രാജീവന്‍, സംഭാഷണ രചയിതാവ് – ഷാന്‍ കറുപ്പുസാമി, ആക്ഷന്‍ ഡയറക്ടര്‍ – സില്‍വ, ഡാന്‍സ് കൊറിയോഗ്രഫര്‍ – ബൃന്ദ, എഡിറ്റര്‍ – റെയ്മണ്ട് ഡെറിക് ക്രാസ്റ്റ. സഹരചന – മുകുന്ദന്‍, അധിക സംഭാഷണം – കല്ലൂരി വിനോദ്.
ADVERTISEMENT
Vikram's Next Film Titled 'Powerhouse':
Powerhouse is the title of the upcoming Tamil film directed by Anand Shankar, starring Tamil superstar Vikram in the lead role. The title was announced along with a video exceeding three and a half minutes. Riyaz Khan and Urvashi also play important characters in the film. This marks the second collaboration between Anand and Vikram after 'Iru Mugan'. The film is presented by T.G. Thyagarajan under the banner of Sathya Jyothi Films. The production is handled by Senthil Thyagarajan and Arjun Thyagarajan, with G. Saravanan and Sai Siddharth as co-producers.