തമിഴകത്തിന്റെ ഇതിഹാസനടൻ ശിവാജി ഗണേശന്റെ മകൾ ശാന്തി നാരായണസാമി അന്തരിച്ചു. 71 വയസ്സായിരുന്നു. ശിവാജി ഗണേശൻ-കമല ദമ്പതിമാരുടെ മൂത്തമകളാണ് ശാന്തി. നടൻ പ്രഭു സഹോദരനാണ്. മറ്റുസഹോദരങ്ങൾ: രാംകുമാർ (സിനിമാനിർമാതാവ്), തേൻമൊഴി.
ശിവാജി ഗണേശൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘തങ്കപതക്കം’ നിർമിച്ചത് ശാന്തിയാണ്. തേൻമൊഴി, വെട്രിവിഴ, നീതിയിൻ നിഴൽ എന്നീ ചിത്രങ്ങളും നിർമിച്ചു. ശിവാജി ഗണേശന്റെ വത്‌സരവാക്കത്തെ കുടുംബവീട്ടിലായിരുന്നു ശാന്തിയും കുടുംബവും താമസിച്ചിരുന്നത്.
ADVERTISEMENT
സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ശാന്തിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
ADVERTISEMENT
Santhi Narayanasamy, Sivaji Ganesan's Daughter, Passes Away at 71:
Santhi Narayanasamy, the eldest daughter of legendary Tamil actor Sivaji Ganesan, has passed away at the age of 71. She was a film producer, having produced Sivaji Ganesan's superhit film 'Thangapathakkam'. Santhi also produced other films and was married to Narayanasamy. Her siblings include actor Prabhu, Ramkumar (film producer), and Thenmozhi. Prominent figures from the film industry and political leaders have expressed their condolences. She resided with her family in Sivaji Ganesan's ancestral home.