രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്ടർ ലുക്ക് വൈറൽ. ചിത്രത്തില്‍ വില്ലൻ കഥാപാത്രമായാണ് സുരാജ് എത്തുന്നത്.
അനിരുദ്ധിന്റെ ഗംഭീര തീം മ്യൂസിക്കിന്റെ അകമ്പടിയിൽ കാറിൽ നിന്നു ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജിന്‍റെ ടീസർ ഇതിനോടകം ശ്രദ്ധേയമാണ്.
ADVERTISEMENT
വിജയ് കാർത്തിക് കണ്ണൻ ആണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിലെത്തും.
മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
ADVERTISEMENT
Suraj Venjaramoodu's Villainous Look in 'Jailer 2' Goes Viral:
Suraj Venjaramoodu's character look from 'Jailer 2', starring Rajinikanth and directed by Nelson Dilipkumar, has gone viral. Suraj will be seen playing a villainous role in the film. His teaser, featuring him exiting a car while smoking a cigarette with Anirudh's powerful theme music, has already garnered significant attention. The film, with cinematography by Vijay Karthik Kannan, is scheduled to hit theaters on October 15th. The movie boasts a star-studded cast including Mohanlal, Shiva Rajkumar, Ramya Krishnan, Anna Reshma Rajan, and Jackie Shroff.