ഫഹദിന്റെ ഫാന്റസി വേൾഡിലേക്ക് സ്വാഗതം...‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ ട്രെയിലർ ഹിറ്റ്
Fahadh Faasil's Telugu Debut 'Don't Trouble the Trouble' Trailer Impresses
എസ്. എസ്. രാജമൗലി അവതരിപ്പിച്ച് നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാകുന്ന തെലുങ്ക് സിനിമ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ ന്റെ ട്രെയിലർ ഹിറ്റ്.
ചിത്രം ഫാന്റസി എന്റർടെയ്നറാണ്. ഒക്ടോബർ 2– ന് തിയറ്ററുകളിലെത്തും. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ADVERTISEMENT
ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ്. എസ്. കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിങ് കൈകാര്യം ചെയ്യുന്നു.
ADVERTISEMENT
Fahadh Faasil's Telugu Debut 'Don't Trouble the Trouble' Trailer Impresses:
Don't Trouble the Trouble, the Telugu fantasy entertainer starring Fahadh Faasil and directed by Shashank Yeleti, has released its trailer to a great reception. Presented by SS Rajamouli, the film is slated for a theatrical release on October 2nd. Produced by Shobu Yarlagadda, Prasad Devineni, and SS Karthikeya under the banners of Arka Media Works and Showing Business, it will be released in Malayalam, Telugu, and Hindi. The music is composed by Kala Bhairava, with script development by SS Kanchi and co-writing by Hamsa Ali. Balaji Subramanyam handles cinematography, and Praveen Antony is the editor.