ADVERTISEMENT

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ തനിക്കു ലഭിച്ച സുവർണ്ണ മെഡൽ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലണിയിച്ച് ധനുഷ്.

അമ്മയുടെ കഴുത്തിൽ മെഡൽ അണിയിച്ച ശേഷം പകർത്തിയ മനോഹരമായ ചിത്രം ധനുഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ‘എല്ലാം ആ ഒരു പുഞ്ചിരിക്കായ് മാത്രം...’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ‘അമ്മാ എൻറഴൈക്കാത ഉയിരില്ലയേ...’ എന്ന വിഖ്യാത ഗാനം ചിത്രത്തിന്റെ പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

ധനുഷ് രചനയും സംവിധാനവും നിർവ്വഹിച്ച് പ്രധാന വേഷത്തിലെത്തിയ ‘രായൻ’ എന്ന ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഒപ്പം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിലെ അഭിനയപ്രകടനത്തിന് പ്രത്യേക ജൂറി പരാമർശവും ധനുഷ് സ്വന്തമാക്കി.

ചടങ്ങിന് ശേഷം മക്കൾക്കൊപ്പമുള്ള ചിത്രവും ധനുഷ് പങ്കുവച്ചിരുന്നു. ‘നമ്മുടെ ശ്രദ്ധ മുഴുവൻ അവർ കവർന്നെടുക്കുമ്പോഴും നമുക്കതിൽ സന്തോഷം മാത്രമേ തോന്നൂ... കൂടാതെ ഞാൻ എപ്പോഴും പറയുന്നതുപോലെ, നിറഞ്ഞ കൃതജ്ഞതയോടെ പറയട്ടെ... ഇത് എന്റെ ആരാധകർക്കായി സമർപ്പിക്കുന്നു, എന്റെ കരുത്തിന്റെ നെടുംതൂണുകൾക്ക്’ എന്നാണ് മക്കളുടെ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.

ADVERTISEMENT
Dhanush Honors Mother with National Film Award Medal:

Dhanush honored his mother, Vijayalakshmi, by placing his National Film Award Golden Medal around her neck. He shared a touching photo on Instagram with the caption, 'It's all for that one smile...', featuring the famous song 'Amma Enndraizaikkaatha Uyirillaiye' as background music. His film 'Rayan', which he wrote, directed, and starred in, received the award for Best Tamil Film. Dhanush also earned a Special Jury Mention for his performance in Arun Matheswaran's 'Captain Miller'. Following the ceremony, he posted a picture with his children, expressing that it's a joy when they capture all attention, and dedicated his awards to his fans and pillars of strength with immense gratitude.

ADVERTISEMENT
ADVERTISEMENT