ADVERTISEMENT

‘യേഴ് കടല്‍ യേഴ് മലൈ’യുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ നടി അഞ്ജലി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാകുന്നു. അച്ഛനൊപ്പമുള്ള ഒരു പഴയചിത്രം കാണിച്ചപ്പോഴാണ് താരം മനസ്സ് തുറന്നത്.

‘‘ഇതെന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ്. ഞാൻ തീരെ ചെറുതായിരുന്നു. എന്റെ ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ, ഇതുപോലെ ഫോട്ടോയിൽ ആണ് ഞാനെന്റെ അച്ഛനെ കണ്ടിട്ടുള്ളത്. എന്റെ അച്ഛനെ കണ്ടത് എനിക്കോർമയില്ല. ഈ ഫോട്ടോയൊക്കെ എടുത്ത് ഒരു ഒന്നുരണ്ട് വർഷത്തിനുള്ളിൽ അച്ഛൻ പോയി. അദ്ദേഹത്തിനൊപ്പമുള്ള എന്റെ ഒരേ ഒരു ഓർമ ഇതാണ്’’ എന്നാണ് അഞ്ജലി പറഞ്ഞത്.
തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമാണ് അ‍ഞ്ജലി. ‘യേഴ് കടല്‍ യേഴ് മലൈ’യിൽ നിവിൻ പോളിയാണ് നായകൻ. സൂരിയും ഒരു പ്രധാന വേഷത്തിൽ ഉണ്ട്. 

ADVERTISEMENT
ADVERTISEMENT
Actress Anjali Shares Heartfelt Memory of Her Father:

Anjali, a busy actress in Tamil and Telugu cinema, recently shared a poignant memory about her father during the promotions of her upcoming film 'Yezh Kadal Yezh Malai'. Looking at a childhood photo, she revealed that she has no memory of her father as he passed away within a couple of years of the picture being taken. This photograph, she stated, is her only memory of him. The film also features Nivin Pauly and Soori in key roles.

ADVERTISEMENT
ADVERTISEMENT