ADVERTISEMENT

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ദൊറോത്തി’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. കീർത്തി സുരേഷ് ടൈറ്റിൽ കഥാപാത്രമായ സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ എല്‍ജിബിടിക്യു പ്ലസ് ഉളളടക്കമുണ്ടെന്ന പേരില്‍ വ്യാപക അധിക്ഷേപങ്ങളും ചിത്രം നേരിടുന്നുണ്ട്.

ഇപ്പോഴിതാ ഇതില്‍ പ്രതകരണവുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ഒറ്റവരിയിലാണ് കാര്‍ത്തിക്കിന്റെ മറുപടി.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ നിന്നുളള വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം. സിനിമയുടെ അവസാനം ഒരു കാര്‍ത്തിക് സുബ്ബരാജ് പടം എന്നെഴുതി കാണിക്കുന്നിടത്ത് പ്രേക്ഷകര്‍ ആര്‍പ്പുവിളിക്കുന്നതാണ് വിഡിയോ. ‘ശാന്തമായിരിക്കൂ, പ്രേക്ഷകരില്‍ വിശ്വസിക്കൂ’ എന്നാണ് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
Karthik Subbaraj Responds to Dhoorathan Controversy Over LGBTQ+ Content:

Dhoorathan, directed by Karthik Subbaraj and starring Keerthy Suresh in the titular role, has been released to positive reviews. However, the film is also facing widespread criticism for its alleged LGBTQ+ content. Director Karthik Subbaraj has responded to the controversy with a single-line statement on social media. Sharing a video of the audience cheering at the end of the film, he wrote, 'Stay calm, trust the audience.' This response aims to reassure viewers and critics alike regarding the film's reception and intent.

ADVERTISEMENT
ADVERTISEMENT