ADVERTISEMENT

അച്ഛന്‍ അരികിലില്ലാതെ വളരേണ്ടി വന്നതിന് മകളോട് താന്‍ പലവട്ടം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നീന ഗുപ്ത.

ഫാഷന്‍ ഡിസൈനറും നടിയുമായ മസാബ ഗുപ്തയാണ് നീനയുടെ മകള്‍. വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് ആണ് മസാബയുടെ അച്ഛന്‍.
‘പലവട്ടം അവളോട് ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. കാരണം കുട്ടിക്കാലത്ത് അവള്‍ക്കൊപ്പം അവളുടെ അച്ഛനുണ്ടായിരുന്നില്ല. അത് എന്റെ തെറ്റാണ്. എന്നാല്‍ അവള്‍ എന്നെ മനസിലാക്കി. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കും. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നമ്മളോട് ചില കാര്യങ്ങള്‍ പറയും. പക്ഷെ നമ്മളത് കേള്‍ക്കില്ല. അത് മനസിലാക്കാനുള്ള അറിവ് പിന്നീടാണ് ലഭിക്കുക’ എന്നാണ് നീന പറയുന്നത്.
തന്റെ അച്ഛനെക്കുറിച്ചുള്ള സത്യം മകള്‍ തന്നില്‍ നിന്നു തന്നെ അറിയണമെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അത് മനസിലാക്കാനുള്ള പ്രായമെത്തിയ ശേഷമാണ് മകളോട് അച്ഛനെക്കുറിച്ച് താന്‍ സംസാരിച്ചതെന്നും നീന ഗുപ്ത പറയുന്നു.
‘അവള്‍ക്ക് അച്ഛനോട് സ്‌നേഹമുണ്ടാകണമെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും അവള്‍ വളര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞു കൊടുത്തു. സത്യം പറഞ്ഞതിനാല്‍ അവള്‍ക്ക് എന്നോട് അനിഷ്ടമുണ്ടായിരുന്നില്ല. പുറമെ നിന്ന് കേള്‍ക്കുന്നതിലും നല്ലത് ഞാന്‍ തന്നെ അവളോട് സത്യം പറയുന്നതാകും എന്ന് എനിക്ക് തോന്നി. ഞാന്‍ ചെയ്തതില്‍ ഏറ്റവും നല്ല കാര്യമായിരുന്നു അത്’.– നീന ഗുപ്ത പറയുന്നു. 

ADVERTISEMENT
ADVERTISEMENT
Neena Gupta Apologizes to Daughter Masaba for Father's Absence:

Neena Gupta has repeatedly apologized to her daughter, Masaba Gupta, for not having her father present during her childhood. Masaba, a fashion designer and actress, is the daughter of Neena and West Indies cricket legend Vivian Richards. Gupta expressed that she feels responsible for her daughter's lack of paternal presence, acknowledging that mistakes happen and understanding comes with age. She ensured Masaba knew about her father and conveyed her love for him. Gupta felt it was crucial to tell Masaba the truth about her father herself, rather than letting her learn it from external sources. She believes this honesty was the best decision she made, as Masaba understood and did not resent her for it.

ADVERTISEMENT
ADVERTISEMENT