‘ജീവിതത്തിലെ എല്ലാ കടമ്പകളിലും പ്രതിസന്ധികളിലും ഞാൻ നിന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക’: പ്രണയം പറഞ്ഞ് ഏഴിലരസി
Tamil Actor Aattakkathi Dinesh's Love Life Revealed by Presenter Ezilarasi
തമിഴ് സിനിമയിലെ യുവനായകൻ വി.ആർ ദിനേശുമായി (ആട്ടക്കത്തി ദിനേശ്) പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അവതാരക ഏഴിലരസി. ദിനേശിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ഏഴിലരസി ഇരുവരും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തിയത്. ‘എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. നിനക്ക് എപ്പോഴും ഏറ്റവും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിലെ എല്ലാ കടമ്പകളിലും പ്രതിസന്ധികളിലും ഞാൻ നിന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക, എപ്പോഴും’ എന്നാണ് ദിനേശിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഏഴിലരസിയുടെ പോസ്റ്റ്.
ഏറെക്കാലമായി താൻ പ്രണയത്തിലാണെന്ന് ദിനേശ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നുവെങ്കിലും ആരാണ് പ്രണയിനി എന്നതിൽ സൂചനകൾ നൽകിയിരുന്നില്ല.
ADVERTISEMENT
എൻജിനീയറിങ് ബിരുദധാരിയും അവതാരകയുമാണ് ഏഴിലരസി. ‘കുക്കൂ’, ‘കബാലി’, ‘ലബ്ബർ പന്ത്’, എന്നിങ്ങനെ ശ്രദ്ധേയ സിനിമകളിൽ വേഷമിട്ട ദിനേശ് പാ രഞ്ജിത്തിന്റെ ‘വെട്ടുവം’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.
ADVERTISEMENT
Tamil Actor Aattakkathi Dinesh's Love Life Revealed by Presenter Ezilarasi:
Ezilarasi, a presenter, revealed her love for young Tamil actor V.R. Dinesh, popularly known as Aattakkathi Dinesh. Ezilarasi made the revelation while wishing Dinesh a happy birthday, expressing her unwavering support through life's challenges. Dinesh had previously mentioned being in a relationship in interviews but kept his partner's identity a secret. Ezilarasi is an engineering graduate and presenter, while Dinesh has acted in notable films like 'Koottathil Oruthan', 'Kabali', and 'Labam', and is currently working on Pa. Ranjith's 'Vettuvam'.