ADVERTISEMENT

മമ്മൂട്ടി നായകനായ തമിഴ് സിനിമ മറുമലർച്ചിയിൽ കലാഭവൻ മണി അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നത് തന്നെയാണെന്ന് നടൻ വയ്യാപുരി. എന്നാല്‍ മമ്മൂട്ടി തനിക്ക് പകരം കലാഭവന്‍ മണിയെ ശുപാര്‍ശ ചെയ്യുകയായിരുന്നു എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പക്വത തനിക്കില്ലായിരുന്നുവെന്നും താരം പറഞ്ഞു.

ഭാരതിയുടെ സംവിധാനത്തില്‍ 1998-ൽ റിലീസായ മറുമലർച്ചിയിൽ ദേവയാനി, രഞ്ജിത്ത്, മൻസൂർ അലി ഖാൻ, മനോരമ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ADVERTISEMENT

‘‘മമ്മൂട്ടി സാർ എനിക്കു പകരം കലാഭവൻ മണിയെ ശുപാർശ ചെയ്തു. നായകനൊപ്പമുള്ള മുഴുനീള കഥാപാത്രണ്. ആ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചയിൽ സംവിധായകനും അസിസ്റ്റൻറ് ഡയറക്ടർമാരുമെല്ലാം ‘ഇത് വയ്യാപുരി ചെയ്താൽ നന്നായിരിക്കുമല്ലോ’ എന്നു പറഞ്ഞിരുന്നു. ഗംഭീര കഥാപാത്രമായിരുന്നു. അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പക്വത എനിക്കില്ലായിരുന്നു. അത് എനിക്ക് തന്നെ നന്നായി അറിയാമായിരുന്നു.

പിന്നെ അവർ കലാഭവൻ മണിയുടെ ചില ക്ലിപ്പുകൾ കണ്ടു, അങ്ങനെ ആ കഥാപാത്രത്തിലേക്ക് മമ്മൂട്ടി സാർ കലാഭവൻ മണിയെ റെക്കമൻഡ് ചെയ്തു. എനിക്കും മറ്റൊരു കഥാപാത്രം കിട്ടി.

ADVERTISEMENT

ഡബ്ബിങ് നടക്കവേ മമ്മൂട്ടി സാർ എന്റെ സീൻ കണ്ടപ്പോൾ ഡയറക്ടറോട് ചോദിച്ചു – ‘‘ആരാണിത് ?’’ എന്ന്. ഉടൻ അവർ എന്നെ അതറിയിച്ചു –‘‘മമ്മൂട്ടി സാറിന് നിങ്ങളെ കാണണം’’. കേട്ട ഉടൻ ഞാൻ ഓടിയെത്തി. അദ്ദേഹം എന്റെ പേര് ചോദിച്ചു. ശേഷം ‘‘നീ സൂപ്പർ ആയി ചെയ്തിട്ടുണ്ട്. ആ സീൻ വളരെ നന്നായിരുന്നു. നീ വലിയൊരാളായി മാറും’’ എന്ന് പറഞ്ഞു എന്റെ തോളിൽ തട്ടിയിട്ടാണ് അദ്ദേഹം പോയത്’’.– വയ്യാപുരി പറഞ്ഞു.

Mammootty Recommended Kalabhavan Mani Over Me for Marumalaiarchi, Says Vyapuri:

Vyapuri reveals that the character played by Kalabhavan Mani in Mammootty's Tamil film Marumalaiarchi was initially intended for him. However, Mammootty recommended Kalabhavan Mani for the role, believing Vyapuri lacked the maturity at the time. The film, released in 1998, featured other prominent actors like Devayani and Ranjith. Vyapuri also shared a heartwarming encounter with Mammootty during the dubbing process, where the star praised his performance and predicted a bright future for him. Despite not getting the primary role, Vyapuri was offered another part in the film. This anecdote highlights the camaraderie and professional judgment within the film industry.

ADVERTISEMENT
ADVERTISEMENT