ADVERTISEMENT

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകനും യുവസംവിധായകനുമായ ജേസൺ സഞ്ജയ് നായകനായി സിനിമയിൽ അരങ്ങേറുന്നു എന്ന വാർത്തകൾ സജീവമാകുന്നതിനു പിന്നാലെ തന്റെ പ്രണയപരാജയത്തെക്കുറിച്ച് ജേസൺ മുൻപ് പറഞ്ഞതും ചർച്ചയാകുന്നു.

തനിക്ക് ഒരേയൊരു പ്രണയബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും, കോളജിൽ വെച്ചുണ്ടായ ആ ഒന്നര വർഷത്തെ ബന്ധം പരസ്പര സമ്മതത്തോടെയാണ് അവസാനിപ്പിച്ചതെന്നും ജേസൺ പറയുന്നു. ‘‘ജീവിതത്തിൽ ഒരേയൊരു പ്രണയബന്ധം മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ. കോളജിൽ പഠിക്കുന്ന കാലത്ത്, വർഷങ്ങൾക്ക് മുൻപായിരുന്നു അത്. ഞങ്ങൾ ഏകദേശം ഒന്നര വർഷത്തോളം പരസ്പരം ആഴത്തിൽ സ്നേഹിച്ചു. എന്നാൽ അതൊരു പരസ്പര ധാരണയോടെയുള്ള ബ്രേക്കപ്പിലാണ് അവസാനിച്ചത്. ഞങ്ങൾ രണ്ടുപേരും തമ്മിൽ വിശദമായി സംസാരിച്ച ശേഷമാണ് ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ADVERTISEMENT

‌ആ വേർപിരിയലിന്റെ നാളുകളിൽ ഞാൻ യുവൻ ശങ്കർ രാജയുടെ പ്രണയഗാനങ്ങളെല്ലാം നിരന്തരം കേൾക്കുമായിരുന്നു. അതൊരു വലിയ ആശ്വാസമായിരുന്നു.

ബ്രേക്കപ്പിന് ശേഷം ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യാനോ ശ്രദ്ധ പിടിച്ചുപറ്റാനോ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ വീണ്ടും പരസ്പരം ബന്ധപ്പെടാൻ ശ്രമിച്ചാൽ ആ തളർച്ചയിൽ നിന്ന് നമുക്ക് ഒരിക്കലും പുറത്തുകടക്കാൻ കഴിയില്ല. അതിനാൽ ഞങ്ങൾ രണ്ടുപേരും കൃത്യമായ ഒരു അകലം പാലിച്ചു. ജീവിതത്തിൽ എനിക്ക് ചെയ്യാൻ ആഗ്രഹമില്ലാത്ത കാര്യങ്ങളിൽ വീണുപോകാതിരിക്കാൻ ഞാൻ എപ്പോഴും എന്നെത്തന്നെ നിയന്ത്രിക്കാറുണ്ട്.

ADVERTISEMENT

ഇപ്പോൾ ഞാൻ പൂർണ്ണമായും ഓക്കെയാണ്. അന്ന് ആ കാലഘട്ടത്തിൽ അത് വളരെ മനോഹരമായിരുന്നു. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും സ്വന്തം ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്നു’ എന്നാണ് ജേസൺ പറഞ്ഞത്.

Vijay Son Jason Sanjay Opens Up About His Past Breakup:

Jason Sanjay is making headlines not only for his much-anticipated acting debut as a young director and son of Tamil Nadu Chief Minister Vijay, but also due to his recent candid revelations about his past relationship. The young star openly discussed his only college romance, which lasted for about a year and a half before ending amicably. He explained that both he and his former partner mutually decided to part ways after a detailed conversation. During the difficult days following the breakup, he found solace in listening to Yuvan Shankar Raja's romantic songs. He deliberately chose to maintain a healthy distance and avoid posting on Instagram to seek attention or prolong the healing process. Now, Jason Sanjay is completely moved on and is focusing entirely on his personal and professional goals.

ADVERTISEMENT
ADVERTISEMENT