ADVERTISEMENT

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘ജോസഫ്’ ഹിന്ദിയിലേക്ക്. സണ്ണി ഡിയോൾ നായകനാകുന്ന സിനിമയ്ക്ക് ‘സൂര്യ’ എന്നാണ് പേര്. മലയാളത്തിൽ ചിത്രമൊരുക്കിയ എം.പത്മകുമാർ തന്നെയാണ് ഹിന്ദിയിലും ചിത്രത്തിന്റെ സംവിധാനം. മലയാളത്തിൽ ജോജു ജോർജ് അവതരിപ്പിച്ച വേഷത്തിലാണ് ഹിന്ദിയിൽ സണ്ണി എത്തുക. സിനിമയുടെ ടീസർ എത്തി.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ഷാഹി കബീർ. എം. എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്നു.

ADVERTISEMENT

രവി കിഷൻ, ജിഷു സെൻഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് തുണ്ടിയിൽ ആണ്. ബല്ലു സലൂജയാണ് എഡിറ്റർ. കരൺ റസ്ദാൻ, നീരജ് പഥക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.

ADVERTISEMENT

ഉത്തം സിങ്, രഞ്ജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ഉത്തം സിങ്ങിന്റേതാണ്.എം. എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രം സീ സിനിമാസ് ആണ് വിതരണം ചെയ്യുന്നത്.

Malayalam Hit Joseph Gets Hindi Remake Titled Surya:

Joseph is being remade into a Hindi film titled Surya, starring Bollywood actor Sunny Deol in the lead role. The original Malayalam blockbuster is being directed in Hindi by M Padmakumar, who helmed the original masterpiece. This gripping investigative drama features a stellar ensemble cast including Ravi Kishan, Jisshu Sengupta, and Pragya Jaiswal. The film is produced by Kamal Mukut under the banner of M.M. Movies and distributed by Zee Studios. Shahi Kabir has penned the compelling story of this much-anticipated cinematic adaptation. Music for the movie is composed by Uttam Singh and Ranjin Raj, enhancing its emotional depth. The newly released teaser has already generated significant excitement among fans and critics alike.

ADVERTISEMENT
ADVERTISEMENT