ADVERTISEMENT

ഇന്ത്യൻ സിനിമാചരിത്രത്തിലെ ക്ലാസിക് ആയ ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയറ്ററുകളിലെത്തും. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4K Ultra HD ദൃശ്യവ്യക്തതയിലും 7.1 സറൗണ്ട് സൗണ്ട് മികവിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാൽ ദേവരാജാണ്.

പീപ്പിൾസ് ഫിലിം അക്കാദമിയും ചാനൽ ഫൈവും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

ADVERTISEMENT

കെ. വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ‘ശങ്കരാഭരണം’ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രമാണ്. ജെ.വി. സോമയാജുലു, മഞ്ജു ഭാർഗവി, രാജ്യ ലക്ഷ്മി, തുളസി, ചന്ദ്രമോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇന്നും മായാത്ത അനുഭവമാണ്.

കെ.വി. മഹാദേവന്റെ അനശ്വര സംഗീതവും എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു. ചിത്രത്തിലെ ‘ശങ്കരാ… നാദശരീരഭരാ’ എന്നു തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനം സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന അനശ്വര ഗാനങ്ങളിലൊന്നാണ്.

ADVERTISEMENT

മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം എന്ന അപൂർവ ബഹുമതിയും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Classic Movie Shankarabharanam Re-releases in 4K:

Shankarabharanam, the timeless Indian cinematic classic directed by K. Viswanath, is scheduled to make a grand theatrical comeback in November. The iconic 1980 musical masterpiece is returning to the big screen in stunning 4K Ultra HD visual clarity and immersive 7.1 surround sound. Music lovers across Kerala and Tamil Nadu will soon experience the digitally restored version, which has been meticulously remastered by Sreelal Devaraj. Peoples Film Academy and Channel Five are jointly distributing this much-anticipated re-release worldwide across Malayalam and Tamil languages. J.V. Somayajulu and Manju Bhargavi originally starred in this celebrated drama that deeply explores the grandeur of classical Indian music. K. V. Mahadevan's immortal musical compositions and S. P. Balasubrahmanyam's magical vocals continue to enchant generations of art enthusiasts. Having won the National Film Award for Best Popular Film providing Wholesome Entertainment, this historic movie remains an unforgettable cultural milestone.

ADVERTISEMENT
ADVERTISEMENT