സംവിധായകനും നടനുമായ അഭിഷൻ ജീവിന്തിനും ഭാര്യ അഖില ഇളങ്കോവനും പെൺകുഞ്ഞ് ജനിച്ചു. അച്ഛനായ സന്തോഷം അഭിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കുഞ്ഞിനെ എടുത്തുകൊണ്ടുള്ള ചിത്രം പങ്കുവച്ച് ‘Officially A Girl Dad’ എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഒക്ടോബർ 31-നായിരുന്നു ഇരുവരുടെയും ഒന്നാം വിവാഹവാർഷികം. കൃത്യം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയ സന്തോഷം ദമ്പതികൾ പങ്കുവച്ചത്.
ADVERTISEMENT
2025ല് ഹിറ്റായ തമിഴ് ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’ സംവിധാനം ചെയ്തുകൊണ്ടാണ് അഭിഷൻ ശ്രദ്ധേയനായത്. സൗന്ദര്യ രജനികാന്ത് നിർമ്മിച്ച ‘വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനായും അരങ്ങേറ്റം കുറിച്ചു.
ADVERTISEMENT
Director Abhishan Jeevinth and Akhila Welcome Baby Girl:
Fatherhood is a joyous new chapter for acclaimed director and actor Abhishan Jeevinth and his wife Akhila Ilangovan after the birth of their baby girl. The proud father shared this wonderful news on social media by posting a heartwarming picture holding his newborn daughter. He captioned the adorable Instagram post with the touching phrase, Officially A Girl Dad. This wonderful arrival happened just two days after the couple celebrated their first wedding anniversary on October 31. Abhishan recently gained widespread recognition in the film industry for directing the hit Tamil movie Tourist Family in 2025. Furthermore, he recently made his acting debut as a leading man in the movie With Love, which was produced by Soundarya Rajinikanth. Fans and well-wishers have been flooding social media with congratulatory messages for the happy family.