ADVERTISEMENT

തിരക്കുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി മകന്റെ സ്കൂളിൽ എത്തിയ തമിഴ് സൂപ്പർതാരം അജിത്തിന്റെ ചിത്രം വൈറൽ. അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ചിത്രം പങ്കുവച്ചത്. സ്കൂളിൽ നിന്ന് മകൻ ആദ്വിക്കിനെ കൂട്ടാന്‍ നേരിട്ടെത്തിയാണ് അജിത് കുമാർ മകന് സന്തോഷകരമായ സർപ്രൈസ് നൽകിയത്. അച്ഛനെ കണ്ട സന്തോഷത്തിൽ ആദ്വിക് അജിത്തിനെ ഇറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന മനോഹരമായ ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറൽ.

‘സർപ്രൈസ് സ്കൂൾ പിക്ക് അപ്പ്...’ എന്ന കുറിപ്പും ഹാര്‍ട്ട് ഇമോജിയും ചിത്രത്തിനൊപ്പം താരം പങ്കുവച്ചു. തിരക്കുകൾക്കിടയിലും കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന അജിത്തിന്റെ സ്നേഹത്തെ പ്രശംസിച്ചാണ് പല കമന്റുകളും.

ADVERTISEMENT

അതേസമയം, ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഡെയർ ഡെവിൾ’ എന്ന പുതിയ തമിഴ് ചിത്രത്തിലാണ് അജിത് കുമാർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

ADVERTISEMENT
Ajith Surprises Son At School In Viral Photo:

Ajith surprised his son Aadvik by unexpectedly picking him up from school amidst his busy schedule. The heartwarming moment was captured in a photograph shared by his wife and actress Shalini on Instagram. In the viral picture, young Aadvik is seen hugging his father tightly out of pure joy. Shalini captioned the sweet post with the words surprise school pick up accompanied by a heart emoji. Fans and followers have been heavily praising the Tamil superstar for always prioritizing his family despite professional commitments. On the professional front, the beloved actor is currently busy shooting for his upcoming film directed by Adhik Ravichandran. This adorable family snapshot has quickly taken social media by storm, delighting fans across the globe.

ADVERTISEMENT
ADVERTISEMENT