ADVERTISEMENT

നടി നാൻസി ജെനിഫർ വിവാഹിതയായി. കാർത്തിക് ആണ് വരൻ. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ബീച്ച് റിസോർട്ടിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ‘ഗില്ലി’ സിനിമയിൽ വിജയ്‌യുടെ അനിയത്തിയായി അഭിനയിച്ച താരമാണ് നാൻസി.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ബാലതാരമായി സിനിമയിലെത്തിയ നാ‍ൻസി ‘നേരുക്ക് നേർ’,‘തോഴാ’, ‘ഉനക്കും എനക്കും’, ‘ഫെബ്രുവരി 14’, ‘ജാംബവാൻ’, ‘തീയാ വേലൈ സെയ്യണം’ തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടു. ടെലിവിഷൻ പരമ്പരയിലും സാന്നിധ്യമറിയിച്ചു.

ADVERTISEMENT
Actress Nancy Jennifer Gets Married in Chennai:

Actress Nancy Jennifer recently tied the knot with Karthik in a private ceremony held at a beach resort along the East Coast Road in Chennai. The wedding was attended by close family members and friends, with pictures and videos from the event quickly going viral on social media. She is widely recognized by fans for her memorable role as actor Vijay's younger sister in the blockbuster movie Ghilli. Having started her career as a child artist, she appeared in numerous notable Tamil films such as Nerukku Ner, Mozhi, Unakkum Enakkum, and Jambavan. Over the years, she has also made significant appearances in various television serials, showcasing her diverse acting talent. After taking a temporary hiatus from the film industry, Nancy has transitioned into the business sector where she currently focuses her professional endeavors. Fans and well-wishers have flooded social media platforms with congratulatory messages celebrating this significant milestone in her personal life.

ADVERTISEMENT
ADVERTISEMENT