ഒരു അഭിമുഖത്തിനിടെ, വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രശസ്ത നടി സുഹാസിനി മണിരത്നത്തിന് യുവനായിക ശ്രുതി ഹാസൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
വ്യക്തിജീവിതത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകണമെന്നായിരുന്നു ശ്രുതിയോട് സുഹാസിനി ആവശ്യപ്പെട്ടത്.
ADVERTISEMENT
‘ശ്രുതി, നീ എപ്പോഴാണ് വിവാഹം കഴിക്കാൻ പോകുന്നത് ?’ എന്ന സുഹാസിനിയുടെ ചോദ്യത്തിന്, ‘നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്’ എന്നാണ് രസകരമായി ശ്രുതി തിരികെച്ചോദിച്ചത്. വിവാഹം എപ്പോഴാണ് എന്ന് തന്നോട് ആരെങ്കിലും ചോദിക്കുന്നത് ഇഷ്ടമല്ലെന്നും വളരെ അലോസരപെടുത്തുന്നതാണെന്നും ശ്രുതി കൂട്ടിച്ചേർത്തു.
വയസ്സ് എത്രയാണെന്ന് ചോദിച്ചപ്പോൾ ഗൂഗിൾ ചെയ്തുനോക്കാനാണ് താരം നൽകിയ മറുപടി.
ADVERTISEMENT
Shruti Haasan Gives Witty Reply to Marriage Question:
Marriage is a personal topic that actress Shruti Haasan recently addressed during a viral interview with veteran star Suhasini Maniratnam. Suhasini asked the young actress when she plans to tie the knot, which sparked a bold and witty response. Shruti playfully countered by asking Suhasini when she plans to get a divorce instead. During the interaction, the actress made it clear that she finds frequent questions about her marital status annoying and intrusive. Furthermore, when asked about her age, she smoothly suggested that the interviewer should just look it up on Google. Ultimately, her sharp and unfiltered remarks have taken social media by storm, winning praise from fans for setting boundaries.